തിരുവനന്തപുരം: ചലച്ചിത്ര താരം മീരാ ജാസ്മിന്‍ ആരാധകരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ വിവാഹിതയായി. നന്ദാവനം സ്വീറ്റ് ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നു കെട്ടിയത്.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ എല്‍എംഎസ് സിഎസ്‌ഐ എംഎം ചര്‍ച്ചിലില്‍ വച്ച് നടന്ന വിവാഹകര്‍മ്മത്തില്‍ സിനിമാ മേഖലകളിലെയും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെയും പ്രമുഖര്‍ പങ്കെടുത്തു.
രാവിലെ പത്തരയോടെ മീരാ ജാസ്മിനും ബന്ധുക്കളും എല്‍എംഎസ് പള്ളിയിലെത്തിയിരുന്നു. വിവാഹ ചടങ്ങില്‍ നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ചലച്ചിത്ര താരം ദിലീപ് സിനിമാ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. സിഎസ്‌ഐ മധ്യകേരള മഹായിടവക ആര്‍ച്ച് ബിഷപ്പ് ഡോ.ധര്‍മ്മരാജ് റസാലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഉച്ചക്ക് പന്ത്രണ്ടോടെ വിവാഹചടങ്ങുകള്‍ ആരംഭിച്ചു. മീരയെ വിവാഹം കഴിച്ച അനില്‍ ജോണിന്റെ ആവശ്യപ്രകാരം പോലീസ് സംരക്ഷണയിലായിരുന്നു വിവാഹം നടന്നത്. ദുബായില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് അനില്‍ ജോണ്‍. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ജി.ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംരക്ഷണം നല്‍കിയത്. മീര വിവാഹിതയാകുന്ന വിവരമറിഞ്ഞ് ആരാധകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ എല്‍എംഎസ് പരിസരത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച മീരയും അനിലും തമ്മിലുള്ള വിവാഹം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തിരുന്നു. മീരയുടെ ചിലവന്തൂരിലെ വീട്ടില്‍ വച്ച് എറണാകുളം സബ് രജിസ്ട്രാറാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. തിരുവല്ല സ്വദേശിനിയാണ് മീരാ ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളില്‍ നായികാ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നടിയാണ് മീരാ ജാസ്മിന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Meerajasmin, Marriage

No comments:
Post a Comment