Latest News

ബഹളത്തിനിടെ റെയില്‍വേ ബജറ്റ് പ്രസംഗം നിര്‍‌ത്തി വെച്ചു

ന്യൂഡല്‍ഹി: തെലുങ്കാന വിഷയത്തില്‍ നടക്കുന്ന ബഹളത്തിനിടെ ലോക്‌സഭയില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. എന്നാല്‍ ആന്ധ്രയില്‍ നിന്നുള്ള എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു.

റെയില്‍വേ നേടിയ നേട്ടങ്ങള്‍ വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാലു മെമു സര്‍വീസുകളും തുടങ്ങുന്നതുമാത്രമാണ് അദ്ദേഹം പ്രസംഗത്തിനിടെ വെളിപ്പെടുത്തിയത്. 19 പുതിയ പാതകള്‍ക്ക് സര്‍വേ നടത്താനും ബജറ്റില്‍ തീരുമാനമായതായി സൂചനയുണ്ട്. ബജറ്റ് രേഖകള്‍ പുറത്തുവിടുന്നതോടെയേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളു.

പത്ത് വര്‍ഷത്തേക്ക് റെയില്‍ സുരക്ഷാ പദ്ധതിയും യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്. തെലുങ്കാനയെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Budjet, Cancel

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.