അമ്പലപ്പുഴ: പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളേജില്‍ കലോത്സവ പരിപാടികള്‍ കണ്ടുനിന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന കിഴക്ക് അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെ മകള്‍ രോഷ്‌നാരാ ബഷീര്‍ (18) ആണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്. സംഭവത്തെ തുടര്‍ന്ന് കലോത്സവ പരിപാടികള്‍ നിര്‍ത്തിവച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുഴഞ്ഞുവീണ കുട്ടിയെ സഹപാഠികള്‍ ഉടന്‍തന്നെ സമീപത്തുള്ള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അമ്പലപ്പുഴ വളഞ്ഞവഴിയിലുള്ള ബന്ധുവീട്ടില്‍ എത്തിച്ചു.

കോഴിക്കോട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറാണ് മുഹമ്മദ് ബഷീര്‍. ഷീബയാണ് രോഷ്‌നാരയുടെ മാതാവ്. സഹോദരി: ജഹനാരാ ബഷീര്‍.
എന്‍ജിനീയറിങ് കോളേജില്‍ വ്യാഴാഴ്ച നടക്കാനിരുന്ന കലോത്സവ പരിപാടികളും മാറ്റി. കോളേജിന് അവധി നല്‍കിയിട്ടുണ്ട്.
എന്‍ജിനീയറിങ് കോളേജില്‍ വ്യാഴാഴ്ച നടക്കാനിരുന്ന കലോത്സവ പരിപാടികളും മാറ്റി. കോളേജിന് അവധി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment