Latest News

എടിഎം റസീപ്റ്റുകളില്‍ മാരക വിഷാംശമെന്ന് പഠനം

കണ്ണൂര്‍: എടിഎമ്മുകളില്‍ നിന്നും ബസ് ടിക്കറ്റ് മെഷിനില്‍ നിന്നും ലഭിക്കുന്ന കടലാസുകളില്‍ മാരക വിഷാംശം ഉണ്ടെന്ന് കണ്ടെത്തല്‍. വലിച്ചെറിയുന്ന ഇത്തരം കടലാസുകള്‍ മണ്ണില്‍ വിഷാംശം കലര്‍ത്തുന്നുണ്ടെന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കടലാസുകള്‍ കൂടാതെ വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ള ചില പ്ളാസ്റ്റിക് ഉല്‍പ്പനങ്ങളിലും വിഷാംശം ഉണ്ടെന്നാണ് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്.

പണമെടുത്തുകഴിഞ്ഞാല്‍ എടിഎം മെഷിനുകള്‍ രസീത് വേണോ എന്നചോദിച്ചാലും ഇനി നോ എന്ന് പറയുന്നതാണ് ആരോഗ്യത്തിന് നല്ലത്. പരിസ്ഥിതി സൌഹൃദമാക്കാനാണെങ്കിലും ഈ രസീത് കടലാസ് കൊടിയവിഷാംശം ഉള്ളതാണെന്നാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുന്നത്. കടലാസില്‍ അടങ്ങിയ രാസവസ്തുക്കള്‍ ശരീരത്തില്‍ എത്തിയാല്‍ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് പഠനറിപ്പോര്‍ട്ട്. എടിഎം കടലാസുകളില്‍ ബിപിഎ എന്ന ബിസ്ഫിനോള്‍ എ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു ശരീരത്തില്‍ എത്തിയാല്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റേയും ഡെക്സാ മെത്തസോന്‍ എന്ന മരുന്നിന്റേയും രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍.

സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചിലപ്ളാസ്റ്റിക് കുപ്പികളിലെ ഈ രാസപദാര്‍ഥം അലിഞ്ഞ് വെള്ളത്തിലും ഭക്ഷണസാധനങ്ങളിലും എത്തി മാരകരോഗത്തിന് ഇടയാക്കും. ബസ് ടിക്കറ്റ് മെഷിനിലും ഉപയോഗിക്കുന്നത് ഈ കടലാസ് തന്നെയാണെന്ന് ഗവേഷണം നടത്തിയ കണ്ണര്‍ സര്‍വകലാശാലയിലെ ബയോടെട്നോളജി വിഭാഗത്തിലെ ശാസ്ത്രഞ്ജര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ATM, Receipt, Poison.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.