സിന്‍സിക്ക് രണ്ട് കുട്ടികളുണ്ട്. ഈ കുട്ടികളെ സ്‌കൂളിലാക്കിയശേഷമാണ് സിന്‍സി ധനേഷിനൊപ്പം മുങ്ങിയത്. ധനേഷും നേരത്തെ വിവാഹിതനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഭാര്യയെ അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ചതായും പറയുന്നു. വിവാഹപാര്‍ട്ടിയില്‍ വീഡിയോ പകര്‍ത്താന്‍ വന്നപ്പോഴാണ് ധനേഷ് സിന്‍സിയുമായി അടുപ്പത്തിലായത്. സ്വര്‍ണ്ണാഭരണങ്ങളും പണവുമായിട്ടാണ് സിന്‍സി വീടുവിട്ടിറങ്ങിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് അമ്മ വരാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് തിരോധാനം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഉടനെ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും സിന്‍സിയെ കണ്ടെത്തിയില്ല. ഭാര്യയെ കാണാതായ വിവരമറിഞ്ഞ് ദുബായ് അജ്മാനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്. നേരത്തെ ഭര്‍ത്താവുമൊന്നിച്ച് രണ്ടരവര്‍ഷത്തോളം സിന്‍സി ഗള്‍ഫില്‍ താമസിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് സിന്‍സി നാട്ടിലെത്തിയത്. സിന്‍സിയും കാമുകനുംതിരുവനന്തപുരത്തുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Escape, Wife.


No comments:
Post a Comment