Latest News

ദുരൂഹതയുണര്‍ത്തി വി.എസിന്റെ കത്ത്

തിരുവനന്തപുരം: ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് ഏവരെയും അമ്പരപ്പിച്ചു. 

കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം പ്രത്യക്ഷമായി വി.എസ് കത്തില്‍ ഉന്നയിക്കുന്നില്ലെങ്കിലും രമയുടെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്ന് പറയുന്നുണ്ട്. ടി.പി വധത്തിന് പിന്നില്‍ രാജ്യാന്താര ബന്ധമുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയസ് കോഴിക്കോട് ജയിലില്‍ ഈ കേസിലെ പ്രതികളെ സന്ദര്‍ശിച്ചത് സംശയമുണര്‍ത്തുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കത്ത് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ വി.എസിന്റെ ഓഫീസ് അത് നിഷേധിച്ചു. ഓഫീസില്‍ നിന്ന് കത്തയച്ചിട്ടില്ലെന്നും വി.എസ് നേരിട്ട് അയച്ചുവോയെന്ന് അറിയില്ലെന്നുമായിരുന്നു പ്രസ് സെക്രട്ടറിയുടെ വിശദീകരണം.

ഉച്ചയ്ക്ക് രണ്ടു മണിയോടെ വാര്‍ത്താ സമ്മേളനം നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വി.എസ് അയച്ച കത്തു കിട്ടിയെന്ന് സ്ഥിരീകരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യമാണ് കത്തിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. കത്തിലെ ആവശ്യം പ്രതിപക്ഷത്തിന്റേതു കൂടിയാണെന്ന് കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കത്തിലെ വരികള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, V.S, Letter, K.K.Rama

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.