കാസര്‍കോട്: ദുബൈയില്‍ നിന്നും സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നതില്‍ കാസര്‍കോട്ടെ ജ്വല്ലറികള്‍ക്കും ബന്ധമുള്ളതായുള്ള വിവരം പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 50 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണവും കസ്റ്റംസ് അധികൃതര്‍ പിടികൂടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ മുഖേന നടത്തിയ കള്ളകടത്ത് സ്വര്‍ണം പിടികൂടിയതോടെയാണ് ജ്വല്ലറികള്‍ക്ക് സ്വര്‍ണ കള്ളക്കടത്തുമായുള്ള ബന്ധം തെളിഞ്ഞത്. എയര്‍ ഇന്ത്യയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ കാഞ്ഞങ്ങാട്ടെ രാജേഷിനെയാണ് കസ്റ്റംസ് അറസ്റ്റുചെയ്തത്. ദുബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ചെ 1.30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി അല്‍ത്താഫാണ് സെക്യൂരിറ്റി ജീവനക്കാരന് സ്വര്‍ണം കൈമാറിയത്.
മുന്‍കൂട്ടി രഹസ്യവിവരം ലഭിച്ച കസ്റ്റംസ് അധികൃതര്‍ വഴിയില്‍വെച്ച് എയര്‍ ഇന്ത്യ ജീവനക്കാരനെ കുടുക്കുകയും പുറത്തിറങ്ങി സ്വര്‍ണത്തിനായി കാത്തുനിന്ന അല്‍ത്താഫിനെയും, അല്‍ത്താഫിനെ കാസര്‍കോട്ടേക്ക് കൂട്ടികൊണ്ടുപോകാനെത്തിയ കാറും സഹായികളായ ബഷീര്‍ എന്നയാളേയും മറ്റു രണ്ട് പേരേയും പിടികൂടുകയും ചെയ്തു.
രാജേഷിനേയും അല്‍ത്താഫിനേയും ചോദ്യംചെയ്തപ്പോള്‍ മുമ്പ് പലതവണ സ്വര്‍ണകടത്ത് നടത്തിയതായുള്ള വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് നഗരത്തിലെ രണ്ട് ജ്വല്ലറികളില്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കണക്കില്‍പെടാത്ത 50 ലക്ഷം രൂപയും ഒന്നക്കിലോ സ്വര്‍ണവും പിടികൂടിയത്.
കാസര്‍കോട്ട് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ജ്വല്ലറിയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് പിടികൂടിയത്. മറ്റൊരു ജ്വല്ലറിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഈ ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് വ്യക്തമായിട്ടുള്ളത്. ഒരു കിലോ സ്വര്‍ണ കട്ടിയും അരക്കിലോ സ്വര്‍ണ കോയിനുകളുമാണ് പിടികൂടിയിട്ടുള്ളത്.
കോഴിക്കോട് കസ്റ്റംസ് സുപ്രണ്ടുമാരായ മിത്ര പ്രസാദ്, സി.ജെ. തോമസ്, അജിത്ത് കുമാര്‍, ഗോകുല്‍ദാസ്, മനോജ്, രാജഗോപാല്‍ എന്നിവരുടേയും ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, എസ്.കെ. നായര്‍ എന്നിവരുടേയും നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ ഫയാസ് ഉള്‍പെട്ട സംഘം കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡിനും മറ്റും സ്വര്‍ണം എത്തിച്ചുകൊടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് കാസര്‍കോട്ടെ ചില ജ്വല്ലറികള്‍ക്കും സ്വര്‍ണക്കടത്തുമായുള്ള ബന്ധം തെളിഞ്ഞിരിക്കുന്നത്.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ ഫയാസ് ഉള്‍പെട്ട സംഘം കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡിനും മറ്റും സ്വര്‍ണം എത്തിച്ചുകൊടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് കാസര്‍കോട്ടെ ചില ജ്വല്ലറികള്‍ക്കും സ്വര്‍ണക്കടത്തുമായുള്ള ബന്ധം തെളിഞ്ഞിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment