തലശ്ശേരി: തലശ്ശേരി മഞ്ഞോടി പുല്ലമ്പില്‍ റോഡിലെ കാര്‍ത്തിക ഹോസ്റ്റലില്‍ താമസിക്കുന്ന ഇടപ്പള്ളി സ്വദേശിനി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇതേതുടര്‍ന്ന് ജഡം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടപ്പള്ളി തൃക്കണ്ണാപുരം പുഷ്‌പോത്ത് വീട്ടില്‍ ടി ഇന്ദിരാ വിജയകുമാര്‍ (57) ആണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Hostel
അസുഖം ബാധിച്ച ഇവരെയും കൊണ്ട് ഹോസ്റ്റലായി നടത്തുന്ന വീടിന്റെ ഉടമ ശ്രീകലയും ഭര്‍ത്താവ് ശ്രീധരനും കൂടി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണാശുപത്രിയിലും ചികിത്സ തേടിയെത്തിയിരുന്നു. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ദിര മരണപ്പെടുകയായിരുന്നു.
ഹോസ്റ്റല്‍ ഉടമക്ക് ഇവരെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലത്രെ. കണ്ണൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരിയെന്ന് പറഞ്ഞാണത്രെ ഇവിടെ താമസമാരംഭിച്ചത്. ശ്രീധരന്റെ സഹോദരന്റെ ഭാര്യയാണ് ഇന്ദിരയെ ഇവിടെ താമസത്തിനായി കൊണ്ടുവന്നതെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇവര്‍ക്ക് വടകര സ്വദേശിനി രാധയാണത്രെ ഇന്ദിരയെ പരിചയപ്പെടുത്തിയതും. ഇന്ദിരയുടെ ഭര്‍ത്താവ് ടി ആര്‍ വിജയകുമാര്‍ എയര്‍ഫോഴ്‌സിലായിരുന്നുവെന്നും മരിച്ചുപോയതായും രണ്ട്മക്കള്‍ ഉള്ളതായും
അവര്‍ പാലക്കാട് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പമാണ് താമസമെന്ന് ഇന്ദിര പറഞ്ഞതായും ശ്രീകല പറഞ്ഞു.
2007ല്‍ കണ്ണൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയതായും പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ടെമ്പിള്‍ഗേറ്റില്‍ ജ്ഞാനോദയ യോഗത്തിന്റെ കീഴിലുള്ള വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലിലും തലശ്ശേരി രാജേശ്വരി എന്ന വീട്ടിലും താമസിച്ചതായും സൂചനകളുണ്ട്. ഇന്ദിരയുടെ ബന്ധുക്കളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരെ കുറിച്ച് വിവരം ലഭിച്ചാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഹോസ്റ്റല്‍ ഉടമക്ക് ഇവരെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലത്രെ. കണ്ണൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരിയെന്ന് പറഞ്ഞാണത്രെ ഇവിടെ താമസമാരംഭിച്ചത്. ശ്രീധരന്റെ സഹോദരന്റെ ഭാര്യയാണ് ഇന്ദിരയെ ഇവിടെ താമസത്തിനായി കൊണ്ടുവന്നതെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇവര്‍ക്ക് വടകര സ്വദേശിനി രാധയാണത്രെ ഇന്ദിരയെ പരിചയപ്പെടുത്തിയതും. ഇന്ദിരയുടെ ഭര്‍ത്താവ് ടി ആര്‍ വിജയകുമാര്‍ എയര്‍ഫോഴ്‌സിലായിരുന്നുവെന്നും മരിച്ചുപോയതായും രണ്ട്മക്കള്‍ ഉള്ളതായും
അവര്‍ പാലക്കാട് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പമാണ് താമസമെന്ന് ഇന്ദിര പറഞ്ഞതായും ശ്രീകല പറഞ്ഞു.
2007ല്‍ കണ്ണൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയതായും പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ടെമ്പിള്‍ഗേറ്റില്‍ ജ്ഞാനോദയ യോഗത്തിന്റെ കീഴിലുള്ള വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലിലും തലശ്ശേരി രാജേശ്വരി എന്ന വീട്ടിലും താമസിച്ചതായും സൂചനകളുണ്ട്. ഇന്ദിരയുടെ ബന്ധുക്കളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരെ കുറിച്ച് വിവരം ലഭിച്ചാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Hostel

No comments:
Post a Comment