Latest News

മസാജ് സെന്ററില്‍ ജോലിക്കു പോയ യുവതിയുടെ ജഡം ഉപേക്ഷിക്കപ്പെട്ട നിലയില്‍

കാട്ടാക്കട: കളിയിക്കാവിളക്ക് സമീപം പടന്താലുംമൂട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട യുവതിയുടെ മ്യതദേഹത്തെ സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നു. ഇവരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നും സൂചന. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്. 

കാട്ടാക്കടയ്ക്ക് സമീപം പൂവച്ചല്‍ ആലമുക്ക് മുളയംകോട് ഹസീനമന്‍സിലില്‍ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകള്‍ ഹസീന(31)യുടെ ജഡമാണ് വ്യഴാഴ്ച പടന്താലുംമൂട്ടില്‍ ഒരു ഇടറോഡിലെ സ്വകാര്യ ശ്മശാനത്തില്‍ കാണപ്പെട്ടത്. രാവിലെയാണ് നാട്ടുകാര്‍ ജഡം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിരമറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ജഡം ഹസീനയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ഇവരുടെ സമീപം വിഷകുപ്പിയും കാണപ്പെട്ടു. രാവിലെ അടുത്തുള്ള പള്ളിയില്‍ പോകാന്‍ എത്തിയവരാണ് ഈ ദ്യശ്യം കാണുന്നത്. വിവരമറിഞ്ഞ് കളിയിക്കാവിള നിന്നും പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തിയത്. ഇവരുടെ ജഡത്തിന് സമീപത്തുനിന്നും തമിഴില്‍ എഴുതിയ കത്തും പോലീസ് കണ്ടെത്തി. ഇവരുടെ മാലയും വളയും മോഷണം പോയിട്ടില്ല. ബാഗിനകത്ത് വച്ചിരുന്ന 5000 ളം രൂപയും പോലീസ് കണ്ടെത്തി.

കോവളത്തെ ഒരു മസാജ് സെന്ററിലെ ജീവനക്കാരിയാണ് ഹസീന. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവരുടെ വരുമാനമാര്‍ഗ്ഗം ഇതാണ്. ബുധനാഴ്ച രാവിലെ മസാജ് സെന്റിലേക്ക് പോകുന്നുവെന്നും ഒരു ദിവസം കഴിഞ്ഞേ വരൂ എന്നും മാതാപിതാക്കളോട് പറഞ്ഞിട്ടാണ് ഹസീന പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസും കരുതുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ മേല്‍ ഭീഷണി യുള്ളതായി ബന്ധുക്കളോട് ഹസീന പറഞ്ഞിരുന്നു. നിരവധി തവണ ഇവരെ ശല്യപ്പെടുത്താന്‍ പലരും ശ്രമിച്ചിരുന്നതായും പരാതിയുണ്ട്.

ഇവരെ ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ ശല്യപ്പെടുത്തിയതിന് ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ കുറെ നാള്‍ മുന്‍പ് രണ്ടു പേരെ പിടികൂടിയിരുന്നു. ഹസീനയെ കൊന്ന ശേഷം വാഹനത്തില്‍ ജഡം ഉപേക്ഷിച്ചുപോയതാകാമെന്നും പോലീസ് കരുതുന്നു. കന്യാകുമാരി ജില്ലയില്‍ അടുത്തിടെ വ്യാപകമായ കവര്‍ച്ചയും അക്രമവും തടയാന്‍ പോലീസ് കനത്ത നിരീക്ഷണം നടത്തി വരികയാണ്. പോലീസ് വാഹന പരിശോധന ഉള്‍പ്പടെ നടത്തി വന്ന ദിവസമായിരുന്നു ബുധനാഴ്ച. ജഡം കൊണ്ടുവരുന്നതിനിടയില്‍ പോലീസ് നിരീക്ഷണം നടക്കുന്നതിനാല്‍ വാഹനം ആളൊഴിഞ്ഞ ഭാഗത്ത് എത്തി അവിടെ ഉപേക്ഷിച്ച് സംഘം മടങ്ങിയതാകാമെന്ന് നാട്ടുകാരും പോലീസും പറയുന്നു.

ഇത് സംബന്ധിച്ച് നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹസീനയുടെ പിതാവ് കാട്ടാക്കട സി.ഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഹസീനയുടെ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷംസംസ്‌കരിച്ചു. സാധാരണ കുടുംബമാണ് ഹസീനയുടേത്. പിതാവ് നടത്തുന്ന പെട്ടികടയാണ് ആകെ ആശ്രയം. ഭര്‍ത്താവ് ഉപേക്ഷിച്ച ഹസീന മസാജ് സെന്ററില്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. 9 വയസ്സുള്ള മകനെ പഠിപ്പിക്കുന്നതും ഈ വരുമാനമാര്‍ഗ്ഗം കൊണ്ടാണ്. അമ്മ മരിച്ചതോടെ എല്ലാം തകര്‍ന്ന നിലയിലായി മകനും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dead Body, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.