Latest News

ഭാവനയുടെ കാമുകനായ അനുപ് താനല്ലെന്ന് നടന്‍ അനൂപ് മേനോന്‍

കൊച്ചി: നടി ഭാവനയുടെ കാമുകനായ അനുപ് എന്നയാള്‍ താനല്ലെന്ന് നടന്‍ അനൂപ് മേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍. സിനിമാ മേഖലയില്‍ തന്നെയുള്ള തന്റെ കാമുകന്റെ പേര് അനൂപാണെന്ന് ഭാവന ഈയിടെ പറഞ്ഞിരുന്നു.

ഭാവനയ്‌ക്കൊപ്പം മേഘ്‌നയും പ്രിയാമണിയും ഒക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ഇവരാരും തന്നെ പ്രണയിക്കില്ലെന്നാണ് വിശ്വാസമെന്ന് അനൂപ് പറയുന്നു. അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ അങ്ങനെ ഒന്നും ചെയ്യില്ല. തനിക്കായി ഭാവന ഒരു പ്രൊപ്പോസല്‍ വയ്ക്കില്ലെന്നും അനൂപ് വ്യക്തമാക്കി.

എനിക്ക് യാത്രകളോടാണ് പ്രണയം. മറ്റുള്ള പ്രണയങ്ങള്‍ എനിക്കു ഒട്ടും സംസാരിക്കാന്‍ പറ്റാത്ത വിഷയമാണത്. അതിന്റെ ഉദ്ദേശ്യം പോലും എനിക്കറിയില്ല. കല്യാണത്തെക്കുറിച്ച് തത്കാലം ആലോചിച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress Bhavana, Anoop Menon

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.