Latest News

അനഘയെ മാനഭംഗപ്പെടുത്തിയ ശേഷം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നു പോലീസ്

പുല്പള്ളി: വെള്ളിയാഴ്ച കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട കക്കല്‍തൊണ്ടി തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുല്പള്ളി അമരക്കുനി മൂലേതടത്തില്‍ ദാസന്റെ മകള്‍ അനഘ ദാസിനെ കൊലപ്പെടുത്തിയതെന്ന് കര്‍ണാടക പോലീസ്. അനഘയെ കൊലപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോയതിനും പുല്പള്ളി മാരപ്പന്‍മൂല രാജീവ്‌നഗര്‍ കോളനിയിലെ അബ്ദുള്‍ റഹ്മാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പുല്പള്ളിയില്‍ നിന്ന് ഇരുവരും ബൈക്കില്‍ ഗുണ്ടല്‍പേട്ടയിലെത്തിയ ശേഷം കക്കല്‍തൊണ്ടി തടാകത്തിന് സമീപത്തേയ്ക്ക് പോയി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞപ്പോള്‍ അനഘ തന്നെ വിവാഹം കഴിക്കണമെന്ന് അബ്ദുറഹ്മാനോട് പറഞ്ഞു.

ആദ്യം വിസമ്മതിച്ചെങ്കിലും പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിച്ച അബ്ദുള്‍ റഹ്മാന്‍ അനഘയുമൊത്ത് തടാകത്തിലിറങ്ങി. നീന്തല്‍ അറിയാത്ത പെണ്‍കുട്ടിയെ അബ്ദുറഹ്മാന്‍ നിര്‍ബന്ധിച്ച് വെള്ളത്തിലിറക്കുകയായിരുന്നു. തടാകത്തില്‍ കുളിക്കുന്നതിനിടെ തന്ത്രപരമായി പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്.

എന്നാല്‍ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുണ്ടല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നുമാത്രമേ പോസ്റ്റുമോര്‍ട്ടം നടക്കൂ. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അനുയോജ്യമായ വകുപ്പുകള്‍ ചേര്‍ത്താകും കുറ്റപത്രം തയ്യാറാക്കുക.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അനഘയുടെ മൃതദേഹം തടാകക്കരയില്‍ കണ്ടെത്തിയത്. സ്‌പെഷല്‍ ക്ലാസുണ്ടെന്നുപറഞ്ഞാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് പോയത്. വഴിയില്‍ നിന്ന് സ്‌കൂള്‍യൂണിഫോം മാറ്റി ജീന്‍സും ടോപ്പുമണിഞ്ഞാണ് അനഘ അബ്ദുറഹ്മാനൊപ്പം പോയത്. കക്കല്‍തൊണ്ടിയലെത്തിയ ഇരുവരും റോഡരികിലെ പെട്ടിക്കടയില്‍ നിന്ന് ചായകുടിച്ചാണ് തടാകക്കരയിലേക്ക് പോയത്.

എന്നാല്‍ ഒരുമണിക്കൂറിനുശേഷം അബ്ദുറഹ്മാന്‍ മാത്രം തിരികെ വന്നതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി ഇയാളെ പിടികൂടിയത്. മൂന്നുമാസം മുമ്പ് ഒരു കല്യാണവീട്ടില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ചില സിനിമകളിലും അബ്ദുറഹ്മാന്‍ അഭിനയിച്ചിട്ടുണ്ട്. അബ്ദുറഹ്മാനെതിരേ വേറെയും പോലീസ് കേസുകളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Anagha, Rape, Murder Case, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.