ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള തമിഴ്‌നാടിന്റെ നീക്കം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചശേഷമാണ് സ്‌റ്റേ അനുവദിച്ചത്.
ശിക്ഷാ ഇളവ് ലഭിക്കാനായി പ്രതികള്‍ അപേക്ഷ പോലും നല്കാതെ സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
വധശിക്ഷ ഇളവ് ലഭിച്ച പ്രതികളെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മൂന്ന് ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ ഇവരെ മോചിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട് നിയമസഭയില്‍ അറിയിച്ചിരുന്നു.

പ്രതികളെ വിട്ടയക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസ് കേന്ദ്രഏജന്‍സിയായ സിബിഐ അന്വേഷിച്ചതിനാല്‍ കേന്ദ്രാനുമതിയോടുകൂടിയേ പ്രതികളെ വിടാനാകൂ എന്നാണ് സര്‍ക്കാര്‍ ചീഫ് ജസ്റ്റീസ് പി. സദാശിവത്തിനു നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rajiv Gandhi, Murder Case, Govt, Supreame Court

No comments:
Post a Comment