Latest News

ജാക്കറ്റിടാന്‍ സമ്മതിക്കാതിരുന്നതിന് മകള്‍ക്ക് പിതാവിന്റെ ക്രൂരശിക്ഷ

സിച്ചുവാന്‍: ജാക്കറ്റിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതിരുന്ന മകള്‍ക്ക് പിതാവിന്റെ ക്രൂരശിക്ഷ. കൊച്ചുപെണ്‍കുട്ടിയെ വസ്ത്രമുരിഞ്ഞ് തെരുവിലൂടെ വലിച്ചിഴച്ചാണ് പിതാവ് കലിതീര്‍ത്തത്. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ ക്രൂരത നേരില്‍ കണ്ട വഴിയാത്രക്കാരന്‍ തന്റെ മൊബൈലില്‍ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് ദൃശ്യങ്ങള്‍ പുറംലോകമറിയുന്നത്.

വഴിയരികില്‍ വച്ച് പിതാവ് കുട്ടിയോട് ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി അത് അനുസരിച്ചില്ല. പലവട്ടം പറഞ്ഞിട്ടും കുട്ടി അനുസരിക്കാതെ വന്നപ്പോള്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ വസ്ത്രമുരിയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് കൊടുംതണുപ്പില്‍ തരുവിലൂടെ 100 മീറ്ററോളം വലിച്ചിഴച്ചു.

എന്നാല്‍, സംഭവശേഷം സ്ഥലത്തെത്തിയ പോലീസ് പിതാവിനെതിരേ ബാലപീഡനത്തിനു കേസെടുക്കാന്‍ തയാറായില്ല. കേസെടുക്കാന്‍ തക്കതായി ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. അതേസമയം, കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്ന സംഭവം ഇതാദ്യമായാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുട്ടി ആവശ്യപ്പെടുന്നതെല്ലാം പിതാവ് വാങ്ങിനല്കിയിരുന്നുവെന്നും അവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.