മൈസൂര്‍: കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി എസ്.എ രാമദാസ്(54) ജീവനൊടുക്കാന്‍ ശ്രമിച്ചു. മൈസൂരിലെ ഗസ്റ്റ് ഹൗസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാംദാസ് അപകടനില തരണം ചെയ്തതായി പാര്‍ട്ടി വക്താവ് അറിയിച്ചു. മുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട രാമദാസിനെ ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിവാഹിതനായ രാമദാസ് ദിവസങ്ങളായി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാമദാസ് തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തെത്തിയതാണ് സംഭവങ്ങള്‍ക്ക് കാരണം. ബന്ധം തെളിയിക്കാന്‍ വീഡിയോ, ഓഡിയോ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഇതു പുറത്തുവിടുമെന്നും കാണിച്ച് ഇവര്‍ രാമദാസിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതില്‍ മനംനൊന്താണ് മുന്‍മന്ത്രി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പ്രേമകുമാരി എന്ന സ്ത്രീയാണ് രാമദാസ് തന്നെ വിവാഹം കഴിച്ചിരുന്നുവെന്ന് കാണിച്ച് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചുവര്‍ഷമായി തനിക്ക് രാമദാസിനെ അറിയാം. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. വിധവയായ പ്രേമകുമാരിക്ക് ആദ്യവിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത തങ്ങളുടെ സംഭാഷണങ്ങള്‍ പുറത്തുവിട്ടാല്‍ ജീവനൊടുക്കുമെന്ന് രാമദാസ് തന്നോട് പറഞ്ഞിരുന്നുവെന്നും പ്രേമകുമാരി മാധ്യമങ്ങളെ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Minister, Ramdas, Karnadaka

No comments:
Post a Comment