ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനയെപ്പറ്റി സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാട് തള്ളിക്കൊണ്ടാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ടി പി വധകേസില്‍ വിചാരണക്കോടതിയുടെ വിധി വന്ന സാഹര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല എന്നതാണ് പാര്‍ട്ടി നിലപാടെന്ന് കാരാട്ട് ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സി ബി ഐ അന്വേഷണം വേണമെന്ന കെ കെ രമയുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി എസ് കത്ത് നല്‍കിയതിനെക്കുറിച്ച് സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കാരാട്ട് അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടി പി വധക്കേസില്‍ സി പി എം നിലപാട് തള്ളി വി എസ് പരസ്യമായി രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. വെള്ളിയാഴ്ച രാവിലെ 11 ന് പ്രത്യേക ദൂതന്‍ വശം കെ കെ രമയ്ക്ക് പിന്തുണ നല്‍കുന്ന കത്ത് വി.എസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചിരുന്നു.
കത്തിന് പിന്നില്‍ പുറത്താക്കപ്പെട്ട മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാകാമെന്ന സംശയം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കത്തയച്ചത് താന്‍ തന്നെയാണെന്ന് വി എസ് പിന്നീട്

വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Prakash Karat, Delhi, T.p.Case, CBI.
No comments:
Post a Comment