Latest News

ഒരു ലക്ഷം രൂപയും എട്ടുപവനും കവര്‍ന്ന സംഭവത്തില്‍ ഹോംനഴ്‌സ് അറസ്റ്റില്‍

കോട്ടയം: റെയില്‍വേ സ്‌റ്റേഷനു സമീപം താമസിക്കുന്ന പുത്തന്‍പറമ്പില്‍ പി.വി തോമസിന്റെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും എട്ടുപവനും കവര്‍ന്ന സംഭവത്തില്‍ ഹോംനഴ്‌സ് അറസ്റ്റില്‍. മാങ്ങാനം സ്വദേശി ലീലാമ്മ (46)യെയാണ് കോട്ടയം ഈസ്റ്റ് സി.ഐ റിജോ പി വര്‍ഗീസ്, എസ്.ഐ തോംസണ്‍ എന്നിവരുടെ നേതൃത്തത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലീലാമ്മയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറാം തിയതി വരെ ഇവര്‍ തോമസിന്റെ വീട്ടില്‍ ഹോംനഴ്‌സായി ജോലി നോക്കിയിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന തോമസിന്റെ വീടിനെക്കുറിച്ച് എല്ലാ വിവരങ്ങളും ലീലാമ്മയ്ക്ക് അറിയാമായിരുന്നു. തോമസ് പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലവും ഇവര്‍ മനസിലാക്കിയിരുന്നു. പണം മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറാം തിയതി മുതല്‍ ജോലിക്കെത്താതിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയോടെ തോമസിന്റെ വീട്ടിലെത്തിയ ലീലാമ്മ പിന്‍ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Home Nurse, Robbery, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.