Latest News

മലയാള സിനിമയില്‍ വിവാഹ മോചനം തുടര്‍ക്കഥയാകുന്നു... ഇപ്പോള്‍ ലിസിയും...

ജീവിതകാലം മുഴുവന്‍ ഒരുമിച്ചുകഴിയാമെന്ന് പരസ്പരം ഉറപ്പുനല്‍കി തുടങ്ങുന്ന ദാമ്പത്യ ജീവിതം ചുരുങ്ങിയ കാലത്തിനിടെ വിവാഹ മോചനത്തിലെത്തുന്നതെന്തുകൊണ്ട് ? സാധാരണക്കാരെ അപേക്ഷിച്ച് പ്രശസ്തരുടെ ദാമ്പത്യജീവിതം ക്ഷണികമാകുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഒരുപക്ഷെ ഉത്തരം നല്‍കുക അസാധ്യമായിരിക്കും. 

അടുത്തകാലത്ത് വിവാഹമോചനം നേടിയ മലയാള സിനിമാ താരങ്ങളെ നമുക്കൊന്നു പരിചയപ്പെടാം. വിവാഹമോചനം നേടാന്‍ അവരെ പ്രേരിപ്പിച്ചതായി പറഞ്ഞുകേട്ട അഭ്യൂഹങ്ങളും ഒന്നു പരിശോധിക്കാം. എന്നിട്ട് നിങ്ങള്‍ തന്നെ മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തു!

കഴിഞ്ഞ ദിവസമാണ് നടി ലിസിയും പ്രിയദര്‍ശനും വേര്‍പിരിയുന്നവെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഒരു കാലത്ത് സിനിമാസ്വാദകരെ ഹരം കൊളളിച്ച അഭിനേത്രിയായിരുന്നു ലിസി. പ്രിയദര്‍ശനോ, ഹിറ്റ് സിനിമകളുടെ സംവിധായകനും. ഏറെ കൊട്ടിഘോഷിച്ചു നടന്ന വിവാഹമായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും. പ്രിയനെ വിവാഹം കഴിക്കാനായി ഹിന്ദുമതം സ്വീകരിക്കാനും അവര്‍ തയാറായി. ലക്ഷ്മി പ്രിയദര്‍ശനെന്ന് പേരും മാറ്റി. 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ കല്യാണി സിദ്ധാര്‍ഥ് എന്ന രണ്ടു കുട്ടികളും ഈ താരജോഡികള്‍ക്കുണ്ടായി. ഇവരുടെ വിവാഹ മോചനത്തിന് കാരണമായി കേള്‍ക്കുന്നത് പ്രിയന് ഒരു നടിയുമായുളള ബന്ധമാണെന്നാണ്. 

പ്രിയന്‍ സംവിധാനം ചെയ്ത സിനിമയിലുള്‍പ്പെടെ അഭിനയിച്ചിട്ടുളള ഇപ്പോഴും സിനിമാരംഗത്ത് സജീവമായ നടിയുമായുളള ഭര്‍ത്താവിന്റെ അടുപ്പം ലിസിയെ ചൊടിപ്പിച്ചതിനെ തെറ്റുപറയാനാവുമോ? പ്രണയം തലയ്ക്കുപിടിച്ചാണ് ലിസിയെ വിവാഹം കഴിച്ചതെന്ന കാര്യം പ്രിയന്‍ മറന്നതെന്തെ? ലിസിയെ വിട്ട് മറ്റൊരു സ്ത്രീയെ തേടിപോകാന്‍ പ്രിയന് എങ്ങനെ തോന്നി! അതേസമയം അമ്മാ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസിക്കെതിരെ ഉയര്‍ന്ന അപവാദമാണ് ദാമ്പത്യ ബന്ധത്തില്‍ ഉലച്ചിലുണ്ടാവാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിന്റെ ഗ്രാമീണ സുന്ദരി കാവ്യാ മാധവനും വിവാഹമോചിതയാണ്. കാവ്യാ മാധവന്‍- നിഷാല്‍ ചന്ദ്ര ബന്ധം രണ്ടുവര്‍ഷം മാത്രമാണ് നീണ്ടു നിന്നത്. ഈ ബന്ധം ചേരുന്നതല്ലെന്ന് വിവാഹത്തിനു മുന്‍പേ പലരും പറഞ്ഞിരുന്നതാണത്രെ! സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയാണ് നിഷാലിന്റെ ആലോചന കൊണ്ടുവന്നത്. വിവാഹശേഷവും അഭിനയം തുടരണമെന്നായിരുന്നു കാവ്യയുടെ ആഗ്രഹം. എന്നാല്‍ നിഷാലിന് തിരിച്ചും. കാവ്യയ്ക്ക മറ്റൊരു നടനുമായുളള ബന്ധമാണ് നിഷാലിനെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നും വാര്‍ത്തകളുണ്ട്. വിവാഹശേഷം കാവ്യ കബളിപ്പിക്കപ്പെടുകയായിരുന്നത്രെ. നിഷാലിന്റെ സഹോദരനും വിവാഹം കഴിച്ച അധികനാളാകുന്നതിനു മുന്‍പ് വിവാഹ മോചനം നേടിയിരുന്നു. അടുത്തിടെ കാവ്യ പുനര്‍വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും കാവ്യതന്നെ അത് നിഷേധിച്ചിരുന്നു.

മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനമായി കടന്നുവന്ന യുവ നടിയാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന കോമടി ഷോയിലൂടെയാണ് രചന മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് നായികയായി മലയാള സിനിമയിലേക്കും. ജയറാമിനൊപ്പം ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിലെ രചനയുടെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതാണ്. ആമേന്‍, 101 ചോദ്യങ്ങള്‍, പുണ്യാളന്‍ അഗര്‍ബഗ്തീസ് തുടങ്ങിയ ചിത്രങ്ങളിലും രചന അഭിനയിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയായ അരുണ്‍ സദാശിവനുമായി 2011 ലാണ് രചനയുടെ വിവാഹം നടന്നത്. എന്നാല്‍ 2012 മാര്‍ച്ചില്‍ രചന വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു. ഭര്‍ത്താവുമായി യോജിച്ചുപോകാനാവില്ലെന്നും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുയാണെന്നും രചന നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധ്യാപികയില്‍ നിന്നും സിനിമാ താരമെന്ന പദവിയിലേക്കുളള രചനയുടെ കടന്നുവരവാണ് അവരുടെ വിവാഹമോചനത്തിന് കാരണമായതെന്നാണ് അഭ്യൂഹം. രചന അഭിനയത്രിയാകുന്നതില്‍ അരുണിന് താത്പര്യമില്ലായിരുന്നത്രെ.

ദിലീപിനൊപ്പം മീശമാധവനെന്ന സൂപ്പര്‍ ഹിറ്റിലൂടെ മലയാളികളുടെ മനസിലിടം പിടിച്ച നടിയാണ് ജ്യോതിര്‍മയി. 2004 സെപ്റ്റംബറിലാണ് നിഷാന്ത് കുമാറിനെ ജ്യോതിര്‍മയി വിവാഹം കഴിക്കുന്നത്. ചെറുപ്പംതൊട്ടേയുളള സുഹൃത്തിനെ ഏറെനാളത്തെ പ്രണയത്തിനുശേഷമാണ് ജ്യോതിര്‍മയി ജീവിത പങ്കാളിയാക്കുന്നത്. എന്നാല്‍ പരസ്പരം ഒത്തുപോകാനാവില്ലെന്ന് കാരണത്താല്‍ ഇരുവരും ഏഴുവര്‍ഷത്തിനുശേഷം 2011 ല്‍ വിവാഹമോചനം നേടുകയായിരുന്നു. ഗ്രാമീണ സുന്ദരിയായി അഭിനയം തുടങ്ങിയ ജ്യോതിര്‍മയി പിന്നീട് ഗ്ലാമര്‍ റോളുകളും ചെയ്തു തുടങ്ങി. സാഗര്‍ ഏലിയാസ് ജാക്കി, തമിഴ് ചിത്രം നാന്‍ അവന്‍ അല്ലൈ തുടങ്ങിയ ചിത്രങ്ങളിലെ ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ പ്രദര്‍ശനം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. വിവാഹശേഷവും അഭിനയം തുടരാന്‍ ഭര്‍ത്താവിന്റെ അനുവാദം ഉണ്ടായിരുന്നെന്നാണ് ജ്യോതിര്‍മയി അവകാശപ്പെട്ടിരുന്നതെങ്കിലും പരിധിയില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയാറായതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്.

സിനിമാ നടനും മുന്‍മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍- യാമിനി തങ്കച്ചി വിവാഹമോചനവും വിവാദമായിരുന്നു. 1994 ലാണ് ഗണേഷ്-യാമിനി വിവാഹം. ഗണേഷിനെ കാമുകിയുടെ ഭര്‍ത്താവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി യാമിനി വെളിപ്പെടുത്തിയത് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2013 ഒക്ടോബറിലാണ് ഗണേഷും യാമിനിയും വേര്‍പിരിഞ്ഞത്.

ന്യൂജനറേഷന്‍ ചിത്രങ്ങിളെ മുഖ്യ സാന്നിധ്യമായ ലെനയും ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം കഴിച്ചത്. ലെനയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആറാം ക്ലാസില്‍ തുടങ്ങിയ പ്രണയം. ബാല്യകാല സുഹൃത്തായ അഭിലാഷ് കുമാറിനൊപ്പം ലെന 2004 ല്‍ കുടുംബ ജീവിതം ആരംഭിച്ചിരുന്നു. എന്നല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും അകന്നു. കാരണം വ്യക്തമല്ല. സിനിമയില്‍ തിരക്കേറിയതാണ് അഭിലാഷിനെ ഉപേക്ഷിക്കാന്‍ ലെനയെ പ്രേരിപ്പിച്ചതത്രെ!

ഭര്‍ത്താവ് രാജേഷ് തന്നെയും മകനെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാരോപിച്ച് നടി ചാര്‍മിള വിവാഹമോചനം തേടിയതും അടുത്തിടെയാണ്. മകനെ ഭര്‍ത്താവില്‍നിന്ന് രക്ഷിച്ച് തനിക്കു നല്‍കണമെന്നാവശ്യപ്പെട്ട് ചാര്‍മിള പോലീസിനെ സമീപിച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്. ചാര്‍മിളയും പഴയ ആക്ഷന്‍ നടനും തമ്മിലുള്ള പ്രണയവും പ്രണയ പരാജയവും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

മമ്ത മോഹന്‍ ദാസ് വിവാഹം കഴിച്ചതും ബാല്യകാല സുഹൃത്ത് പ്രേംജിത്ത് പദ്മനാഭനെയാണ്. വിവാഹം നടന്നത് 11.11.11 ന്. കൃത്യം ഒരു വര്‍ഷമെ ആ ബന്ധം നീണ്ടുനിന്നുളളു. 12.12.12 മമ്ത വിവാഹബന്ധം വേര്‍പെടുത്തി. സംവിധായകന്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍- അഞ്ജു എം. ദാസ് ദാമ്പത്യ ജീവിതം നീണ്ടു നിന്നത് നാലു വര്‍ഷം മാത്രം. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സിദ്ധാര്‍ഥ് അഞ്ജുവിനെ വിവാഹം കഴിച്ചത്. പറഞ്ഞിട്ടെന്താ 2008 ഇരുവരും വിവാഹമോചിതരായി. സിദ്ധാര്‍ഥ്-മഞ്ജു ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതും വിവാദമായിരുന്നു.

മലയാളി ഹൗസിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ നീന കുറുപ്പ് വിവാഹമോചനം നേടിയത് രണ്ടു തവണ. കല്പന, ഉര്‍വശി, കലാരഞ്‌നി- മൂവരും വിവാഹമോചിതരാണ്. രേവതി, രോഹിണി, സുകന്യ, ഗൗതമി, ഗണേഷ് കുമാര്‍, സീനത്ത്, മഞ്ജു പിളള, ചാര്‍മിള, ഷീല, കവിയൂര്‍ പൊന്നമ്മ, മാതു, കനകലത, ഭാനുപ്രിയ, നന്ദിതാ ദാസ്, അഞ്ജു അരവിന്ദ് തുടങ്ങി വിവാഹമോചിതരായ മലയാള സിനിമാ താരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. വിവാഹം ഇവര്‍ക്കൊക്കെ ഒരു കുട്ടിക്കളിയാണൊ? പണവും പ്രശസ്തിയും തേടിയെത്തുമ്പോള്‍ കുടുംബം എന്ന സംവിധാനത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നതെന്തുകൊണ്ട്? വായനക്കാര്‍ക്ക് സ്വയം തീരുമാനിക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Film Industry, Divers, Lissy Priyadardhan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.