Latest News

ബിയറില്‍ നഖം കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

കോയമ്പത്തൂര്‍: ബിയറില്‍ നഖം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താവിന് 30,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതിയുടെ വിധി. തമിഴ്‌നാട് സ്വദേശിയായ നാഗരാജിനാണ് ഇത്രയും തുക നല്‍കാന്‍ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷനോട് കോടതി ഉത്തരവിട്ടത്.

രണ്ടുവര്‍ഷം മുന്‍പാണ് നാഗരാജും സുഹൃത്തും ചേര്‍ന്ന് അവിനാശിയിലുള്ള തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന്റെ ഷോപ്പില്‍ നിന്നും ബിയര്‍ വാങ്ങിയത്. ബിയര്‍ കുടിച്ച അടുത്തദിവസം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാഗരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ബിയറില്‍ നിന്നും നഖം കണ്ടെത്തിയത്.

തുടര്‍ന്ന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാഗരാജ് കോടതിയില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. കേസ് പരിഗണിച്ച കണ്‍സ്യൂമര്‍ ജഡ്ജി മുപ്പതിനായിരം രൂപ നഷ്ടപരിഹാരത്തിനും ആയിരം രൂപ കോടതിച്ചെലവിനത്തില്‍ നല്‍കാനും വിധിക്കുകയായിരുന്നു.

തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും തിരുപ്പൂര്‍ ഡിസ്ട്രിക്ട് മാനേജറും ചേര്‍ന്നാണ് ഇത്രയും തുക പരാതിക്കാരന് നല്‍കേണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Beer, Court Order, Koyambathur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.