കാസര്‍കോട്: മതഭ്രാന്തന്മാര്‍ വിഷം ചീറ്റി വികൃതമാക്കിയ കാസര്‍കോടിന്റെ മണ്ണില്‍ മതസൗഹാര്‍ദ്ദത്തിന്റെ പുതിയ സന്ദേശം പകര്‍ന്ന് എസ്.വൈ.എസ് സ്‌നേഹ സദസ്സ്. വിവിധ മതനേതാക്കള്‍ സാന്നിധ്യവും ശബ്ദവുംകൊണ്ട് ധന്യമാക്കിയ വേദിയില്‍ ക്ഷേത്ര ചര്‍ച്ച് ഭാരവാഹികളെയും ആദരിക്കുക കൂടി ചെയ്തതോടെ കാസര്‍കോടിന് അത് പുതിയ അനുഭൂതിയായി മാറി.
എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേലനത്തിന്റെ ഭാഗമായാണ് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.
മുഖ്യാതിഥിയായി പേജാവാര്‍ മഠാധിപതി വിശ്വേശര തീര്‍ത്ഥയുടെ പതുങ്ങിയ സ്വരത്തിലുള്ള സാരോപദേശം ചടങ്ങിനെ ധന്യമാക്കി. ഭയം കൊണ്ടല്ല ദയ കൊണ്ടാണ് വിശ്വാസികള്‍ ലോകത്തെ അഭിമുഖീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരം വര്‍ഗ്ഗീയ കലാപം അരങ്ങേറുന്ന കാസര്‍കോട്ട് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണ് എരി തീയില്‍ എണ്ണ ഒഴിക്കുന്നതെന്ന കണ്ടെത്തല്‍ വ്യാപകമാകുമ്പോഴാണ് എസ്.വൈ.എസിന്റെ ബാനറില്‍ നന്മയുടെ സംഗമം സംഘടിപ്പിക്കപ്പെട്ടത്.
കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു. ഫാദര്‍ മാര്‍സല്‍ സര്‍ദാന, പ്രദീപ് കുമാര്‍ കല്‍ക്കൂറ, ഫാദര്‍ മണി മേല്‍വട്ടം മുഖ്യാതിഥികളായിരുന്നു.
മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഡിസിസി സെക്രട്ടറി അഡ്വ.ബി.സുബ്ബയ്യറൈ, പിണങ്കോട് അബൂബക്കര്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് ഹാദി തങ്ങള്‍, അസീസ് കടപ്പുറം, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ കുന്നുംകൈ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News





No comments:
Post a Comment