കാസര്‍കോട്: ഗായകന്‍ താജുദ്ദീന്‍ വടകരയുടെ ബാഗ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സുരേശന്റെ മകന്‍ വി.വി. മനുവിനെയാണ് (26) കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കേസിലെ രണ്ടാംപ്രതിയാണ് മനു. ഒന്നാംപ്രതി കാഞ്ഞിരപ്പൊയിലിലെ നൗഷാദിനെ കഴിഞ്ഞ ജൂലൈ ഒമ്പതിന് പിടികൂടിയിരുന്നു.
മംഗളൂരുവില്‍നിന്ന് വടകരയിലേക്കുള്ള ട്രെയിന്‍യാത്രക്കിടെ ജൂലൈ രണ്ടിനാണ് താജുദ്ദീന്‍ വടകരയുടെ ബാഗ് കാസര്‍കോടുവെച്ച് മോഷണംപോയത്. പ്രതികള്‍ സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിച്ചശേഷം ബാഗുമായി കടന്നുകളയുകയായിരുന്നു.
കാസര്‍കോട് റെയില്‍വേ പോലീസ് എസ്.ഐ ബിജുലാലും സംഘവും കാഞ്ഞങ്ങാട് മാവുങ്കാലില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.
No comments:
Post a Comment