വാഷിംഗ്ടണ്‍: അകന്നുകഴിയുന്ന ഭാര്യയെക്കുറിച്ച് ഫേസ്ബുക്കില്‍ മോശം കമന്റുകള്‍ വന്നതില്‍ മനംനൊന്ത് ഭര്‍ത്താവ് രണ്ടുവയുളള കുട്ടിയെ കൊലപ്പെടുത്തി. സാന്‍ച്ചെസ് ഒറോസ്‌കോ ഭാര്യ ഫായിയുമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നറിഞ്ഞതാണ് സാന്‍ച്ചെസ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് അറിയിച്ചു. അതേസമയം ഫേസ്ബുക്കില്‍ വന്ന കമന്റ് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
സാന്‍ച്ചെസും ഫായിയുമായി അകന്നു കഴിയുകയായിരുന്നെങ്കിലും മകള്‍ ദവീനയെ സ്ഥിരമായി ആഴ്ചയില്‍ ഒരു ദിവസം സാന്‍ച്ചെസ് വീട്ടില്‍ കൊണ്ടുപോയിരുന്നു. സാധാരണ ചൊവ്വാഴ്ചകളിലാണ് ദവീനയെ കൂട്ടിക്കൊണ്ടു പോകാന്‍ സാന്‍ച്ചെസ് ഫായിയുടെ വീട്ടില്‍ എത്തിയിരുന്നത്. അപ്രതീക്ഷിതമായി മറ്റൊരു ദിവസം സാന്‍ചെസ് ദവീനയെ കാണാനെത്തി. കണ്ടത് ഭാര്യ ഫായി മറ്റൊരു പുരുഷനുമായി കിടപ്പറ പങ്കിടുന്നതും. തൊട്ടടുത്ത ദിവസം സാന്‍ച്ചെസ് ദവീനയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
സംഭവ ദിവസം സാന്‍ച്ചെസ് ആകെ അസ്വസ്ഥനായിരുന്നെന്ന് അയല്‍വാസികള്‍ പോലീസന് മൊഴി നല്‍കിയിട്ടുണ്ട്. ദവീനയുമൊത്ത് സാന്‍ച്ചെസ് വീട്ടലെത്തുന്നത് അയല്‍വാസികള്‍ കണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം സാന്‍ച്ചെസ് താന്‍ മകളെ കൊലപ്പെടുത്തിയതായും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഫോണില്‍ പോലീസിനെ അറിയിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാന്‍ച്ചെസിനെയാണ് പോലീസ് എത്തിയപ്പോള്‍ കണ്ടത്. അകത്തെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ രണ്ടുവയസുകാരി ദവീനയും.
കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം സാന്‍ച്ചെസ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടെ ദുസ്വഭാവത്തില്‍ തകര്‍ന്നുപോയി. ആത്മഹത്യ ചെയ്യുകയാണെന്നും ഒപ്പം മകളെയും കൊണ്ടുപൊവുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Daughter, Murder, Suiside Attempt

No comments:
Post a Comment