കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ആള്‍ അറസ്റ്റില്‍. ചെമ്മനാട് കപ്പണടുക്കത്തെ എല്‍ ടി ടി പ്രകാശ് എന്ന ജയപ്രകാശ്(43)നെയാണ് വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് വച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 250 ഗ്രാം പൊതി കഞ്ചാവ് പിടികൂടി.
ഒരു സിഗരറ്റിലാക്കിയ കഞ്ചാവിന് 100 രൂപ നിരക്കിലാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ജയപ്രകാശിനെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് സിഗരറ്റ് പേനയും ലഹരി മിഠായിയും പിടികൂടിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, School, Kanjav, Police, Case, Arrested



No comments:
Post a Comment