മെല്‍ബണ്‍: പുലര്‍ച്ചെ മൂന്നു മണിക്ക് തെരുവിലൂടെ അലഞ്ഞു നടന്ന ആ വികൃത രൂപത്തെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പോലീസ് കരുതിയത് ഒരു മോഷ്ടാവാകും തങ്ങളുടെ വലയില്‍ കുടുങ്ങിയതെന്ന്. എന്നാല്‍ അയാളെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി. ഒരിക്കല്‍ നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യമായിരുന്ന ഇയാന്‍ തോര്‍പ്പിന്റെ ആ രൂപം അവര്‍ അവിശ്വസനീയതയോടെ നോക്കി നിന്നു.
അഞ്ചുതവണ ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ നീന്തല്‍ താരം ഇയാന്‍ തോര്‍പ്പിന്റെ മാനസികനില തെറ്റി. പുലര്‍ച്ചെ മൂന്നു മണിക്ക് തെരുവില്‍ അലഞ്ഞുതിരിഞ്ഞ തോര്‍പ്പിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമിത മരുന്നുപയോഗമാണ് തോര്‍പ്പിന്റെ മാനസികനില തകരാറിലാക്കിയതെന്നാണ് പ്രാഥമിക വിവരം. തോളിനേറ്റ പരിക്കിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പെയിന്‍കില്ലേറുകള്‍ക്കൊപ്പം ആന്റിഡിപ്രഷന്‍ ഗുളികകളും തോര്‍പ്പ് കഴിച്ചിരുന്നു. മരുന്നുകളുടെ അളവ് കൂടിപോയതാകാം തോര്‍പ്പിന്റെ ബോധമണ്ഡലത്തെ പ്രതീകൂലമായി ബാധിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജയിംസ് എര്‍സ്കിന്‍ പറഞ്ഞു.
സ്വബോധം നഷ്ടപ്പെട്ട തോര്‍പ്പ് പുര്‍ച്ചെ വീടുവിട്ടിറങ്ങി തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. സുഹൃത്തിന്റെ കാറെന്നു കരുതി മറ്റൊരുടെയോ കാറില്‍ കയറാന്‍ തോര്‍പ്പ് ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതായും എര്‍സ്കിന്‍ പറഞ്ഞു. തോര്‍പ്പ് തന്റെ കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാണ് കാറുടമ പോലീസിനെ വിളിച്ചത്. സ്ഥലത്തെത്തിയ പോലീസ് തോര്‍പ്പിനെ തിരിച്ചറിയുകയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ആത്മകഥയില്‍ താന്‍ മദ്യത്തിന് അടിമയാണെന്നും പരിഹാസവും മാനസിക സമ്മര്‍ദ്ദവും തന്നെ വേട്ടയാടുന്നതായും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് കണ്ടെത്തുമ്പോള്‍ തോര്‍പ്പ് മദ്യപിച്ചിട്ടില്ലായിരുന്നെന്നും മദ്യത്തില്‍ നിന്ന് മോചനം നേടാനാണ് തോര്‍പ്പിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്നുമുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ മാനേജര്‍ പറഞ്ഞു.18 മാസമായി സ്വിറ്റസര്‍ലാന്റിലായിരുന്ന തോര്‍പ്പ് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനായാണ് സിഡ്‌നിയില്‍ തിരിച്ചെത്തിയത്. തോര്‍പ്പിന് മാനസിക സമ്മര്‍ദ്ദമോ വിഷാദരോഗമോ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നും എര്‍സ്കിന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Iyan Thorp, Swimming Fish, Police, Custody

No comments:
Post a Comment