തലശേരി: നഗരത്തില്‍ പോലീസിന്റെ 'വിദ്യാര്‍ഥി' വേട്ട വിവാദമാകുന്നു. തലശേരി നഗരത്തിലെ മൂന്നു പാര്‍ക്കുകളില്‍ പട്ടാപ്പകല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിദ്യാലയങ്ങളില്‍ നിന്നും ക്ലാസ് കട്ട് ചെയ്തെത്തിയ ഒരു ഡസന്‍ കമിതാക്കള്‍ പിടിയിലായി. പ്രിന്‍സിപ്പല്‍ എസ്ഐ സുരേന്ദ്രന് കല്ല്യാടന്റെ നേതൃത്വത്തിലാണ് സെന്റിനറി പാര്‍ക്ക്, സി വ്യൂ പാര്‍ക്ക്, ഓവര്‍ ബറീസ് ഫോളി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
കണ്ണൂര്‍, പാനൂര്‍, ചൊക്ലി, കൂടാളി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്കൂള്‍ വിദ്യര്‍ഥികളായ കമിതാക്കളാണ് പോലീസിന്റെ വലയിലായത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യര്‍ഥിനികളും എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ വിദ്യാര്‍ഥികളും പിടിയിലായവരില്‍പ്പെടുന്നു. പല കമിതാക്കളും സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ് പാര്‍ക്കുകളിലെത്തിയത്. മലപ്പുറത്തു നിന്നെത്തിയ പ്ലസ് ടു വിദ്യാര്‍ഥികളായ കമിതാക്കള്‍ വീട്ടില്‍ നിന്നും പുലര്‍ച്ചെ തന്നെ ട്യൂഷനെന്നു പറഞ്ഞ് തലശേരി കടല്‍ത്തീരം ലക്ഷ്യമാക്കി പുറപ്പെട്ടവരായിരുന്നു.
അതിരാവിലെ ട്യൂഷന്റെ പേരു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കറങ്ങിയ ശേഷം സ്കൂള്‍ സമയത്ത് സ്കൂളിലെത്തുന്നവരും പിടിയിലായവരില്‍ പെടുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം പറയാന്‍ സാധിക്കാത്ത ഇവരെ സ്റ്റേഷനിലെത്തിക്കുകയും രക്ഷിതാക്കളെ വിളിച്ചു വരുത്തിയ ശേഷം പറഞ്ഞയക്കുകയുമാണ് ചെയ്തത്. പിടിയിലാവരില്‍ ചിലര്‍ തങ്ങളുടെ പേരിലുള്ള കുറ്റമെന്താണെന്ന് പോലീസിനോട് ചോദിക്കാനും മടികാണിച്ചില്ല.
എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ വിദ്യര്‍ഥിനിയും പിടിയിലായവരില്‍ ഉണ്ടായിരുന്നു. കുട്ടികളില്‍ പലരും സ്കൂളിലേക്കെന്നു പറഞ്ഞു സ്ഥിരമായി പാര്‍ക്കുകളില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് പരിശോധനയുമായി രംഗത്തെത്തിയത്. ഇത്തരത്തിലെത്തുന്ന കമിതാക്കളുടെ സല്ലാപങ്ങളും മറ്റും വീക്ഷിക്കാനായി പാര്‍ക്കിലെത്തുന്ന വിരുതന്മാരും ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും പാര്‍ക്കുകളിലെ പരിശോധന തുടരുമെന്ന് എസ്ഐ സുരേന്ദ്രന് കല്ല്യാടന്‍ പറഞ്ഞു. അതേസമയം കുട്ടികളെ പോലീസ് മുറയില്‍ കൈകാര്യം ചെയ്തത നടപടിക്കെതിരേ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പോലീസിന്റെ നടപടി താലിബാനിസമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ താക്കീത് നല്കി വിടുന്നതിനു പകരം സ്റ്റേഷനില്‍ കൊണ്ടുപോയതിനെതിരേയാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ വ്യാപകമായ ചര്‍ച്ച വേണമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lover, Park, Police, Rade,

No comments:
Post a Comment