Latest News

സരിത രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണം: എ.പി.അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: സരിത തന്റെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണമായോ എന്നു സംശയമുണ്ടെന്നു എ.പി.അബ്ദുല്ലക്കുട്ടി എംഎല്‍എ. സരിതയുടെ വെളിപ്പെടുത്തലുകള്‍ തന്റെ ഉറക്കം കെടുത്തില്ല. അവര്‍ കുറെക്കാലമായി പറയാന്‍ തുടങ്ങിയ കാര്യങ്ങളാണിത്.

സരിത വിലപേശല്‍ നടത്തുകയാണ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചപ്പോഴൊന്നും തന്റെ പേര് ആരും പറയുന്നത് കേട്ടില്ല. എംഎല്‍എമാരെ പലരും വിളിക്കും. അവരോട് പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്ന കാലമാണിത്. കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

അബ്ദുല്ലക്കുട്ടി ഫോണിലൂടെ തന്നോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്ന സരിത എസ്. നായരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.