Latest News

പഠന യാത്ര പൂര്‍ത്തിയാക്കി യൂത്ത് സഫാരി തിരിച്ചെത്തി


കാസര്‍കോട്: കാസര്‍കോട് മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഠന യാത്ര യൂത്ത് സഫാരി പൂര്‍ത്തിയായി. സംഘം തിരിച്ചെത്തി. മാലിക്ദീനാറില്‍ നിന്ന് പുറപ്പെട്ട് മുസ്‌ലിംലീഗിന്റെ ചരിത്രഭൂമികയിലൂടെ സഞ്ചരിച്ച സംഘം മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മുസ്‌ലിം ലീഗിന് രൂപം നല്‍കിയ രാജാജി ഹാള്‍ സന്ദര്‍ശിച്ച ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. 

ചെന്നൈ ലീഗ് ഓഫീസില്‍ നടന്ന സമാപന പരിപാടി തമിഴ്‌നാട് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാപ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. സെക്രട്ടറി റഫീഖ് കേളോട്ട് അതിഥികളെ പരിചയപ്പെടുത്തി. 

മുനിസിപ്പല്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി വി.എം.മുനീര്‍, മുസ്‌ലിംലീഗ് ആസം സംസ്ഥാന പ്രസിഡണ്ട് എസ്.കെ.കസറുദ്ദീന്‍, ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ വസറുദ്ദീന്‍ ഉസ്മാനിയ, മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, അഷറഫ് എടനീര്‍, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഖലീല്‍ സിലോണ്‍, മുജീബ് കമ്പാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, സി.എ.അഹമ്മദ്കബീര്‍, ഹാഷിം ബംബ്രാണി, സുബൈര്‍ ചെങ്കള, ജാസിര്‍ ചെങ്കള, മന്‍സൂര്‍ അറന്തോട്, ഹാരിസ് ബെദിര, മുജീബ് തളങ്കര, സിദ്ധീഖ് തളങ്കര, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഖലീല്‍ കൊല്ലമ്പാടി, ഖലീല്‍ തുരുത്തി, അബ്ദുല്‍ റഹ്മാന്‍, ഷഹീദ് അറന്തോട്, മുനാഫിര്‍ ചെങ്കള, സഹദ് ബാങ്കോട് സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.