ഉദുമ: പാലക്കുന്ന് ഭരണി മഹോത്സവത്തിന് പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗ്- പോപ്പുലര്‍ ഫ്രണ്ട് സംഘം ആക്രമിച്ചതായി പരാതി. പരിക്കേറ്റ കാഞ്ഞങ്ങാട് കിഴക്കുംകരയിലെ കാര്‍ത്തികേയനെ (26) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.
ഞായറാഴ്ച രാത്രി ഒമ്പതിന് പാക്യാരയിലാണ് സംഭവം. നാലാംവാതുക്കലിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി ഭരണി മഹോത്സവത്തിന് പാലക്കുന്നിലേക്ക് പാക്യാര വഴി നടന്നുപോകുമ്പോഴാണ് അക്രമം. ഉ
ത്സവത്തിന് പോവുകയായിരുന്ന സ്ത്രീകളെ അക്രമികള്‍ കമന്റടിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് കാര്‍ത്തികേയനെ മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ബേക്കല്‍ പൊലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:
Post a Comment