ഉദുമ: യുഡിഎഫ് ഭരണത്തിന്റെ മറവില്‍ തീരദേശ പഞ്ചായത്തുകളില്‍ അഴിഞ്ഞാടുന്ന ക്രിമിനലുകളും മണല്‍ മാഫിയ സംഘംഗങ്ങളയും പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന ഉദാരസമീപനത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ അഞ്ചിന് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 9.30ന് ഉദുമ പഞ്ചായത്ത് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും.
സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു കടവങ്ങാനം, ഐഎന്‍ടിയുസി നേതാവ് മജീദ് എന്നിവരെ അഞ്ചുമാസം കഴിഞ്ഞിട്ടും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ യുഡിഎഫ് നേതാക്കള്‍ സംരക്ഷിക്കുകയാണ്. സിപിഐ എം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം കരുണാകരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും ഒന്നര വര്‍ഷമായിട്ടും പിടികൂടാനായില്ല.
ഭരണത്തിന്റെ തണലില്‍ ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്- മുസ്ലിംലീഗ്- എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളും മണല്‍ മാഫിയകളും വ്യാപകമായി അഴിഞ്ഞാടുകയാണ്. ഇത് തടയാന്‍ പൊലീസിന് കഴിയുന്നില്ല. മണല്‍ കടത്ത് പിടികൂടാനെത്തിയ ബേക്കല്‍ എസ്‌ഐ എം രാജേഷിനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചു. നിയമപാലകനെതിരെ നടന്ന വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മുസ്ലിംലീഗ് നേതാക്കളുടെ സഹായത്തോടെയാണ് ജനങ്ങള്‍ക്ക് ഭീഷണിയായ മണല്‍ മാഫിയകള്‍ വളരുന്നതെന്ന് സി.പി.എം ആരോപിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment