തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ അഭിപ്രായ സര്‍വ്വേ. 11 മണ്ഡലങ്ങളില്‍ യുഡിഎഫും ഒമ്പതു മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിക്കുമെന്ന് സര്‍വ്വേ ഫലം പ്രവചിക്കുന്നു. തെക്കന്‍ കേരളത്തിലാണു യുഡിഎഫിനു മേധാവിത്വമേറെ. ബിജെപി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ആം ആദ്മി പാര്‍ട്ടിയടക്കമുള്ള മറ്റു കക്ഷികള്‍ക്കും കേരളത്തിലെ ജനഹിത പരിശോധനയില്‍ സ്വാധീനം ചെലുത്താനാവില്ലെന്നു സര്‍വെ പറയുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിക്കുമെന്നു സര്‍വെ ഫലം പറയുമ്പോള്‍ ആറ്റിങ്ങല്‍, കൊല്ലം, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നു പറയുന്നു. ഫെബ്രുവരിയില്‍ നടത്തിയ അഭിപ്രായ സര്‍വെയിലും യുഡിഫിനു 11ഉം എല്‍ഡിഫിന് ഒമ്പതും സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു സര്‍വെ. എന്നാല്‍, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങളിലെ ജയസാധ്യതകള്‍ മാറിമറിഞ്ഞതു രണ്ടാം ഘട്ട സര്‍വെ ഫലത്തിന്റെ പ്രത്യേകത. ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം ഘട്ട സര്‍വെയില്‍ ചാലക്കുടിയില്‍ എല്‍ഡിഎഫും കോഴിക്കോട് യുഡിഎഫും വിജയിക്കുമെന്നായിരുന്നു ഫലം. മാര്‍ച്ചിലെ സര്‍വെ ചാലക്കുടിയില്‍ യുഡിഎഫിനും കോഴിക്കോട് എല്‍ഡിഎഫിനും ജയ സൂചന നല്‍കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ച തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം ഇടതിനൊപ്പമെന്നാണ് സര്‍വെ ഫലം. തൃശ്ശൂര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജയിക്കുമെന്ന് 43 ശതമാനം പേരും ബിജെപി ജയിക്കുമെന്ന് 8 ശതമാനം പേരുമാണ് അഭിപ്രായപ്പെട്ടത്. ഫെബ്രുവരിയില്‍ നടന്ന അഭിപ്രായ സര്‍വ്വെയില്‍ ഇടതിന്റെ വിജയ ശതമാനം 45 ആയിരുന്നു. ആം ആദ്മി ഉള്‍പ്പെടെ മറ്റുളളവര്‍ക്ക് 3 ശതമാനമാണ് സാധ്യത.
ആലത്തൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി പി കെ ബിജു മണ്ഡലം നിലനിര്‍ത്തും. ആലത്തൂര്‍ ഇതടിനൊപ്പമെന്നു 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ യുഡിഎഫിന് സാധ്യത കല്‍പ്പിച്ചത് 42 ശതമാനം പേരാണ്. കഴിഞ്ഞമാസം നടന്ന അഭിപ്രായ സര്‍വ്വെയില്‍ 50 ശതമാനമായിരുന്നു ഇടതിന്റെ സാധ്യത.
പാലക്കാട് വേനല്‍ച്ചൂടിനൊപ്പം പോരാട്ടവും തീപാറുമെന്നാണു സര്‍വെ. എം.പി. വീരേന്ദ്രകുമാറും എംബി രാജേഷും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കത്തില്‍ സിറ്റിംഗ് എംപി രാജേഷ് മണ്ഡലം നിലനിര്‍ത്തും.ഇടതിന് 43 ശതമാനം സാധ്യത കല്‍പ്പിക്കപ്പെട്ടപ്പോള്‍ യുഡിഎഫിന്റെ സാധ്യത 42 ശതമാനമെന്ന് സര്‍വെ വ്യക്തമാക്കുന്നു. ആദ്യഘട്ട സര്‍വെയില്‍ ഇത് യഥാക്രമം 44ഉം 43ഉം ശതമാനം വീതമായിരുന്നു.
ഇടത്പക്ഷത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയായ പൊന്നാനി ഇത്തവണയും വലത്തോട്ട് തന്നെ എന്നാണു സര്‍വെ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 49% സാധ്യത കല്‍പ്പിക്കപ്പെട്ട മണ്ഡലത്തില്‍ 35 ശതമാനമായിരുന്നു എല്‍ഡിഎഫിന്റെ സാധ്യത. ബിജെപിക്ക് 13% സാധ്യതയുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു. ആദ്യഘട്ട സര്‍വ്വെയില്‍ പൊന്നാനിയില്‍ യുഡിഎഫിന് 47ശതമാനമായിരുന്നു വിജയ സാധ്യത.
ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ ചര്‍ച്ചയായ മലപ്പുറവും യുഡിഎഫ് നിലനിര്‍ത്തും. യുഡിഎഫിന് 53 ശതമാനം വോട്ട് ലഭിക്കുന്‌പോള്‍ മലപ്പുറത്ത് എല്‍ഡിഎഫിന്റെ ജയസാധ്യത 39 ശതമാനവും ബിജെപിയുടെത് 6 ശതമാനവുമാണ്. ഫെബ്രുവരിയില്‍ നടന്ന ആദ്യഘട്ട സര്‍വെയില്‍ ഇത് യഥാക്രമം 51, 40, 7 എന്നിങ്ങനെയായിരുന്നു.
എംഐ ഷാനവാസിനെതിരെ യുഡിഎഫിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്തെത്തിയ വയനാട്ടില്‍ ഇരുമുന്നണികളും തമ്മില്‍ കടുത്ത പോരാട്ടമാണെന്ന് സര്‍വെ സൂചിപ്പിക്കുന്നു. യുഡിഎഫിന് 45ഉം എല്‍ഡിഎഫിന് 43ഉം ശതമാനണ് സാധ്യതയുളളത്. ബിജെപിക്ക് വെറും 4 ശതമാനമാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഇടതു കോട്ടയായ കാസര്‍കോട് കാറ്റ് മാറി വീശില്ലെന്നാണു സര്‍വെ ഫലം. എല്‍ഡിഎഫിന് 43 ശതമാനം സാധ്യത കല്‍പ്പിക്കപ്പെട്ടപ്പോള്‍ യുഡിഎഫിന് 38ഉം ബിജെപിക്ക് 15 ശതമാനവും സാധ്യതയാണ് സര്‍വെയില്‍ വ്യക്തമായത്.
കണ്ണൂര്‍ ഇത്തവണ യുഡിഎഫിന് കടുപ്പമേറുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫിനാണ് വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 46ശതമാനം പേരാണ് കണ്ണൂര്‍ ഇടത്തോട്ടെന്ന് പ്രവചിച്ചിരിക്കുന്നു. സിറ്റിംഗ് എംപിയായ കെ സുധാകരന് 45 ശതമാനം പേര്‍ സാധ്യത കല്‍പ്പിക്കുന്നു. കണ്ണൂരിലും പോരാട്ടം കടുക്കുമെന്നുറപ്പ്.
ആദ്യ ഘട്ട സര്‍വെയില്‍ വലതിനെ പിന്തുണച്ച കോഴിക്കോട് ഇപ്പോള്‍ ചിത്രം മാറി. കോഴിക്കോട് ഇത്തവണ ഇടതിനൊപ്പമാകുമെന്നാണ് രണ്ടാം ഘട്ട സര്‍വെ ഫലം . 42 ശതമാനം പേര്‍ ഇടതിന് സാധ്യത കല്‍പ്പിക്കുന്‌പോള്‍ , യുഡിഎഫിന് 38 ശതമാനം പേരും ബിജെപിക്ക് 15 ശതമാനവും സാധ്യതയുണ്ടെന്നാണ് സര്‍വെ ഫലം. ഫെബ്രുവരിയില്‍ നടന്ന ആദ്യഘട്ട സര്‍വ്വെയില്‍ യുഡിഎഫിന് 43ഉം, എല്‍ഡിഎഫിന് 39 ശതമാനവുമാണ് സാധ്യത കല്‍പ്പിച്ചിരുന്നത്.
ടി പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുളള നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായ വടകരയില്‍ ഇത്തവണ കാറ്റ് ഇടത്തോട്ടാവും. 45ശതമാനമാണ് ഇടതിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 1 ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തൊട്ടു പുറകെയുണ്ട്. 44 ശതമാനം.
ആദ്യ ദിവസം തിരുവനന്തപുരം മുതല്‍ ചാലക്കുടി വരെയുള്ള 10 മണ്ഡലങ്ങളില്‍ ജനഹിതമെങ്ങിനെ എന്നായിരുന്നു പരിശോധിച്ചത്. എട്ട് സീറ്റ് യുഡിഎഫ്, 2 സീറ്റ് എല്‍ഡിഎഫ് എന്നതായിരുന്നു നില. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പവും, ആറ്റിങ്ങലും കൊല്ലവും എല്‍ഡിഎഫിന് ഒപ്പവുമാണ് നിന്നത്.

No comments:
Post a Comment