വളഞ്ചേരി: ഭാര്യമാരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കാന്‍ വിവാഹം പതിവാക്കിയ തട്ടിപ്പുകാന്‍ പൊലീസ് പിടിയിലായി. സ്വര്‍ണ്ണാഭരങ്ങള്‍ കവരാന്‍ ഇരുപത്തി നാലു വിവാഹം കഴിച്ച വല്ലപ്പുഴ സ്വദേശി മജീദാണ് മലപ്പുറം വളാഞ്ചേരിയില്‍ പിടിയിലായത്.
വളാഞ്ചേരിയിലെ ഒരു യുവതിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് മജീദിനെ കുടുക്കിയത്.പത്രപരസ്യം നല്‍കി യുവതികളെ വിവാഹം കഴിക്കുകയും പിന്നീട് അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിക്കുകയാണ് മജീദിന്റെ പതിവ്. ഇത്തരത്തില്‍ ഇയാള്‍ ഇരുപത്തി നാല് വിവാഹം ഇതിനകം തന്നെ കഴിച്ചിട്ടുണ്ട്.ഇരുപത്തിയഞ്ചാമത്തെ വിവാഹത്തിനായി വളാഞ്ചേരിയിലെ യുവതിയെ സമീപിച്ചപ്പോള്‍ ഉണ്ടായ ഇവരുടെ സംശയമാണ് മജീദിന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവരാന്‍ പൊലീസിനെ സഹായിച്ചത്.
അന്വേഷത്തില്‍ ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 25ഓളം കേസുകളുണ്ട്. വിവാഹത്തിനും സ്വര്‍ണ്ണാഭരണ കവര്‍ച്ചക്കും മജീദിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഒറ്റപ്പാലം സ്വദേശി സുലൈമാനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

No comments:
Post a Comment