Latest News

ധോനിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

റാഞ്ചി: 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. 

അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിന്റെ കാര്യത്തിലാണ് അന്വേഷണം. അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഹേന്ദ്രധോനിക്ക് കമ്പനി ചെയര്‍മാന്‍ അനില്‍ ശര്‍മ്മയാണ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്.

2011-12 സാമ്പത്തിക വര്‍ഷത്തിലാണ് 2014 വര്‍ഷത്തെ തീയതിവെച്ച് ചെക്ക് നല്‍കിയത്. അമ്രപാലി ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ അമ്രപാലി മഹി ഡെവലപ്പേഴ്‌സില്‍ ധോനിയുടെ ഭാര്യ സാക്ഷിക്ക് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ധോനിയും അമ്രപാലി ഗ്രൂപ്പും സംയുക്തമായി തുടങ്ങിയതാണ് അമ്രപാലി മഹി ഡെവലപ്പേഴ്‌സ്.

ഓഹരി പങ്കാളിത്തത്തിന് സെക്യൂരിറ്റിയായി നല്‍കിയതാണ് 75 കോടിയുടെ ചെക്കെന്നാണ് ധോനിയുടെ വക്താവ് നല്‍കിയ വിശദീകരണം. എന്നാല്‍ റാഞ്ചിയില്‍ അമ്രപാലി മഹി ഡെവലപ്പേഴ്‌സ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ സെക്യൂരിറ്റിയായിട്ടാണ് ഈ ചെക്ക് നല്‍കിയതെന്നാണ് അമ്രപാലി ഗ്രൂപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിന് ധോനിയുടെ പേരില്‍ ചെക്ക് നല്‍കിയെന്നതിന് അമ്രപാലി ഗ്രൂപ്പ് വക്തമാവ് മറുപടി നല്‍കിയില്ല.

ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട ചെന്നൈ സൂപ്പര്‍കിങ്‌സ് ടീമില്‍ മഹേന്ദ്രസിങ് ധോനിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന ആരോപണം സുപ്രീംകോടതിയില്‍ വരെ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് ധോനിക്ക് ആദായനികുതി വകുപ്പിന്റെയും പിടിവീഴുന്നത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cricket, Dhoni.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.