കോഴിക്കോട്: ഘടകകക്ഷിയാക്കാത്തതില്‍ പ്രതിഷേധിച്ച ഐ.എന്‍.എല്‍.നേതാക്കളെ ഇടതുമുന്നണി കണ്‍വീനര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചു. തിങ്കളാഴ്ച രാവിലെ തലസ്‌ഥാനത്തെത്താനാണു എല്‍.ഡി.എഫ്.കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഐ.എന്‍.എല്‍.സംസ്‌ഥാന പ്രസിഡന്റ് എസ്.എ.പുതിയവളപ്പിലിനെ ഫോണില്‍ അറിയിച്ചത്. ഐ.എന്‍.എല്‍.നേതാക്കള്‍ ചര്‍ച്ചയ്‌ക്കു പോകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
ഇരുപതു വര്‍ഷമായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന ഐ.എന്‍.എലിനെ ഘടകകക്ഷിയാക്കണമെന്നു പലതവണ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും മുന്നണി നേതൃത്വം ചെവിക്കൊണ്ടിരുന്നില്ല. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയായിരുന്നു ഐ.എന്‍.എല്‍. എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂപീകരിക്കുന്ന രാഷ്‌ട്രീയ സംവിധാനവുമായി സഹകരിക്കാനായിരുന്നു തീരുമാനം.
ഇതിന്റെ മുന്നോടിയായി കോഴിക്കോട്ട് പിന്നാക്ക ന്യൂനപക്ഷ രാഷ്‌ട്രീയ സമ്മേളനം ഐ.എന്‍.എല്‍.സംഘടിപ്പിക്കുകയും ചെയ്‌തു. വെള്ളാപ്പള്ളിയടക്കമുള്ള പിന്നാക്ക,ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
സ്വതന്ത്രന്‍മാരെ മത്സരിപ്പിച്ചും ക്രൈസ്‌തവ സമൂഹത്തെ കൂടെ നിര്‍ത്തിയും പരമാവധി സീറ്റുകള്‍ നേടിയെടുക്കുന്നതിന് ഇടതുമുന്നണി തന്ത്രങ്ങള്‍ മെനയുകയാണ്.
ഇതിന്റെ ഭാഗമായാണു ഐ.എന്‍.എലിനെയും സഹകരിപ്പിക്കാന്‍ നീക്കം നടക്കുന്നത്. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.പി.അബ്‌ദുള്‍ വഹാബ്, സെക്രട്ടറി കെ.പി.ഇസ്‌മായില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഐ.എന്‍.എലിനെ പ്രതിനിധീകരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment