മലപ്പുറം: ഇ അഹമ്മദിനെ ഇനി വേണ്ടെന്ന് മുസ്‌ലിംലീഗ് മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലെ മുസ്‌ലിംലീഗിലെ നിയമസഭാ മണ്ഡലം ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ കുറിച്ചുള്ള അഭിപ്രായം തേടാന്‍ ശനിയാഴ്ച രാവിലെ പാണക്കാട് വിളിച്ചുചേര്‍ത്ത മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത്തരത്തില്‍ അഭിപ്രായം ഉയര്‍ന്നത്. തിങ്കളാഴ്ച കോഴിക്കോട് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയുടെയും സെക്രട്ടേറിയറ്റിന്റെയും മുന്നോടിയായാണ് മണ്ഡലം നേതാക്കളെ വിളിപ്പിച്ചത്.
മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മണ്ഡലം നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയത്. ഓരോ മണ്ഡലത്തിലെയും പ്രസിഡന്റ്/സെക്രട്ടറിമാരെ വെവ്വേറെ വിളിച്ചാണ് മനോഗതി അറിഞ്ഞത്. മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലെ ഏഴു വീതമുള്ള നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികള്‍ മുഴുവന്‍ ഇ അഹമ്മദിന്റെ ആരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്തിയതിലപ്പുറം കൂടുതല്‍ വിശദീകരണങ്ങളോ ചര്‍ച്ചകളോ സംസ്ഥാന നേതാക്കള്‍ നടത്തിയില്ല.
തിങ്കളാഴ്ച കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷമേ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള തീരുമാനമുണ്ടാവു എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനെ വീണ്ടും മല്‍സരിപ്പിക്കണമെന്നു ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും ആവശ്യപ്പെട്ടു.
ബഷീറിനെ മലപ്പുറത്ത് മല്‍സരിപ്പിക്കണമെന്നു മലപ്പുറം മണ്ഡലം കമ്മിറ്റി അടക്കം ആവശ്യപ്പെട്ടെങ്കിലും പൊന്നാനിയിലെ ലീഗ് ഭാരവാഹികള്‍ ഇതിനോട് യോജിച്ചില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment