കല്പകഞ്ചേരി : വിദ്യാര്‍ഥികളുടെ കണ്‍മുന്നില്‍വച്ച് സ്കൂള്‍ ബസ് ബൈക്കിനു പിറകില്‍ ഇടിച്ച് അതേ സ്കൂളിലെ മദ്രസാ അധ്യാപകന്‍ മരിച്ചു. മറ്റൊരു അധ്യാപകന് ഗുരുതര പരിക്കേല്‍ക്കുകയുംചെയ്തു.
വളവന്നൂര്‍ ബാഫഖി യതീംഖാന റസിഡന്‍ഷ്യല്‍ സ്‌കൂളിലെ മദ്രസാവിഭാഗം അധ്യാപകന്‍ പാങ്ങ്‌തോറ വാല്‍പ്പറമ്പില്‍ അഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ അബ്ദുള്‍സ്സലാം സഹ്ദി (32) ആണ് മരിച്ചത്. ബൈക്കോടിച്ച സഹപ്രവര്‍ത്തകന്‍ തലക്കടത്തൂര്‍ പന്ത്രോളി സൈതലവിയുടെ മകന്‍ സുലൈമാനാ(36)ണ് പരിക്കേറ്റത്. സുലൈമാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് യതീംഖാന കോംപ്ലക്‌സ് കവാടത്തിലാണ് അപകടം. സ്‌കൂള്‍കഴിഞ്ഞ് കുട്ടികളെയുംകൊണ്ട് കോമ്പൗണ്ട് കടക്കുമ്പോഴാണ് അപകടം. ഇടിയില്‍ ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ച അബ്ദുസ്സലാം ബസ്സിന്റെ ചുവട്ടിലേക്ക് തെറിച്ചു. തലയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷമാണ് നാട്ടുകാരും യതീംഖാനയിലെ ജീവനക്കാരും ചേര്‍ന്ന് അധ്യാപകനെ പുറത്തെടുത്തത്.
അബ്ദുസ്സലാം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെ സഞ്ചരിച്ച സുലൈമാനെ കോട്ടയ്ക്കലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കും.
തലക്കടത്തൂരിലെ മദ്രസ്സയിലും ഈ രണ്ട് അധ്യാപകരും പഠിപ്പിക്കുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ തലക്കടത്തൂരിലേക്ക് പോകുന്നതും ഒരുമിച്ചാണ്. എട്ടുവര്‍ഷത്തോളമായി അബ്ദുസ്സലാം ഇവിടെ ജോലിചെയ്യുന്നുണ്ട്.
കല്പകഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആസ്പത്രിയിലുണ്ട്. മാതാവ്: നബീസ. ഭാര്യ: ഷെമില. മക്കള്‍: സഹദ്, സഹന്‍. ഖബറടക്കംഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം കിഴക്കന്‍ പാങ്ങ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
തലക്കടത്തൂരിലെ മദ്രസ്സയിലും ഈ രണ്ട് അധ്യാപകരും പഠിപ്പിക്കുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ തലക്കടത്തൂരിലേക്ക് പോകുന്നതും ഒരുമിച്ചാണ്. എട്ടുവര്‍ഷത്തോളമായി അബ്ദുസ്സലാം ഇവിടെ ജോലിചെയ്യുന്നുണ്ട്.
കല്പകഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആസ്പത്രിയിലുണ്ട്. മാതാവ്: നബീസ. ഭാര്യ: ഷെമില. മക്കള്‍: സഹദ്, സഹന്‍. ഖബറടക്കംഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം കിഴക്കന്‍ പാങ്ങ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment