പയ്യന്നൂര്‍: പയ്യന്നൂര്‍ മാടക്കയിലെ മാവടിയില്‍ ഭാര്‍ഗവി(65)യെ തോര്‍ത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി പുഴയിലേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍. കൊവ്വായി മുക്കുവച്ചേരിയിലെ ചെവിടമത്ത് മഹേഷ്(37) ആണ് പിടിയിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മഹേഷിനെ തളിപ്പറമ്പ് എസ് ഐ എ വി ജോണ്‍ അറസ്റ്റ് ചെയ്തത്. മുഖ്യപത്രി കൊവ്വായിലെ കക്ക വില്‍പ്പനക്കാരാന്‍ മജീദ് ഒളിവിലാണ്.
പണത്തിനു വേണ്ടിയായിരുന്നു ഏഴോം കൊട്ടില അണക്കെട്ടിന് സമീപം ഭാര്‍ഗവിയെ കൊലപ്പെടുത്തി പുഴയിലേക്കെറിഞ്ഞതെന്ന് മഹേഷ് വെളിപ്പെടുത്തി.
കക്കവാരിവിറ്റ് ഉപജീവനം നടത്തി വരുന്ന ഭാര്‍ഗവിക്ക് കൊവ്വായില്‍ മൂന്ന്‌സെന്റ് സ്ഥലവും വീടുമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് വീടും സ്ഥലവും വിറ്റുകിട്ടിയ പണവും കൊണ്ട് മറ്റൊരു വീടും സ്ഥലവും വാങ്ങിക്കുവാന്‍ ഭാര്‍ഗവി തീരുമാനിച്ചിരുന്നു. മകനെ പോലെ വളര്‍ത്തിയ മജീദുമായി ഇക്കാര്യം ഭാര്‍ഗവി സംസാരിച്ചിരുന്നു. ഭാര്‍ഗവിയെ കൊലപ്പെടുത്തി പണം തുല്യമായി വീതിച്ചെടുക്കാന്‍ മഹേഷുമായി ചേര്‍ന്ന് മജീദ് പദ്ധതി തയ്യാറാക്കുകയായിരുന്നു.
വാങ്ങാന്‍ നിശ്ചയിച്ച വീടിനും സ്ഥലത്തിനുമുള്ള പണം ഭാര്‍ഗവിയുടെ കൈവശം തികയുമായിരുന്നില്ല. കൈവശമുള്ള പണം നല്‍കിയാല്‍ അതിലും കൂടുതല്‍ തുക കുഴല്‍പണമായി ലഭിക്കുമെന്ന് ഭാര്‍ഗവിയെ മജീദ് ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ച കൊട്ടില അണക്കെട്ടിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ കൈയ്യില്‍ ഒരു ബിഗ്‌ഷോപ്പറും വാനിറ്റി ബാഗുമായി ഭാര്‍ഗവിയെത്തിയിരുന്നു. എന്നാല്‍ അതേ ഓട്ടോറിക്ഷയില്‍ മജീദിന്റെ നിര്‍ദ്ദേശപ്രകാരം ഭാര്‍ഗവിയെ തിരിച്ചയക്കവെ പിന്നില്‍ നിന്ന് ഭാര്‍ഗവിയെ തോര്‍ത്ത് കൊണ്ടു കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം മഹേഷ് ഭാര്‍ഗവിയുടെ മൂക്കും വായും ചേര്‍ത്ത് പിടിച്ചു, ശ്വാസം മുട്ടിപിടിഞ്ഞ് മരിച്ച ഭാര്‍ഗവിയെ രണ്ട് പേരും പുഴയില്‍ തള്ളിയെറിഞ്ഞ ശേഷം മജീദ് പണമടങ്ങിയ ബാഗ് കൈക്കലാക്കി.
അടുത്ത ദിവസം പയ്യന്നൂരില്‍ വെച്ച് കാണാമെന്നും പണം വീതം വെക്കാമെന്നും മഹേഷിനോട് മജീദ് പറഞ്ഞു. ബുധനാഴ്ച്ച ഭാര്‍ഗവിയുടെ ജഢം പുഴയില്‍ കാണപ്പെട്ട വിവരമറിഞ്ഞ് മജീദ് മുങ്ങുകയായിരുന്നു.
കൊലകേസില്‍ നാല് ദിവസത്തിനുള്ള പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് ഓട്ടോറിക്ഷാഡ്രൈവറും ചെത്ത് തൊഴിലാളിയുടെയും നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തില്‍. ഭാര്‍ഗവിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അവസാനമായി അവര്‍ വിളിച്ചത് ഒരു ഓട്ടോറിക്ഷാ ഡ്രൈവറെയാണെന്ന് മനസ്സിലാക്കി. ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ സംഭവദിവസം ഭാര്‍ഗവിയെ കൊട്ടില അണക്കെട്ടിന് സമീപം എത്തിച്ചതായും അവിടെ രണ്ട് പേരെ കണ്ടതും പൊലീസിന് മൊഴി നല്‍കി. അണക്കെട്ടിന് സമീപം ഭാര്‍ഗവി രണ്ട് പേരുമായി സംസാരിച്ച് നില്‍ക്കുന്നത് കള്ള് ചെത്തുന്നതിനിടയില്‍ ഒരു ചെത്തുകാരനും കണ്ടിരുന്നു.
ഈ വിവരവും ചെത്ത് തൊഴിലാളി പൊലീസിനെ അറിയിച്ചു. ഭാര്‍ഗവിയുമായി ബന്ധമുള്ളവരെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പിടിയിലായ മഹേഷും ഒളിവില്‍ കഴിയുന്ന മജീദുമാണ് കൊലനടത്തിയതെന്ന് പൊലീസ് തിരിച്ചറിയുന്നത്.
മഹേഷിനെ പിടികൂടിയ സംഘത്തില്‍ തളിപ്പറമ്പ് സി ഐ എ വി ജോണിന് പുറമെ പയ്യന്നൂര്‍ സി ഐ അബ്ദുള്‍ റഹീം, പഴയങ്ങാടി എസ് ഐ ഇ കെ ഷിജു, തളിപ്പറമ്പ് സി ഐ ഓഫീസിലെ എസ് ഐ കെ കുഞ്ഞിക്കണ്ണന്‍, എസ് പിയിലെ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment