മൊബൈല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നോക്കിയ പ്രധാന എതിരാളിയായ ഗൂഗ്‌ളിന്റെ സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയ്ഡ് ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍ പുറത്തിറക്കി. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയില്‍ ഇതുവഴി സ്ഥാനമുറപ്പിക്കാനാവുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ.
നോക്കിയ എക്‌സ്, എക്‌സ്പ്ലസ്, എക്‌സ്.എല്‍. ഫോണുകളിലാണ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ സോഫ്റ്റ്‌വെയറിന്റെ ഓപണ്‍ പതിപ്പ് ഉപയോഗിക്കുന്നത്. നോക്കിയ തങ്ങളുടെ മൊബൈല്‍ വ്യാപാരം മൈക്രോസോഫ്റ്റിന് 7.2 ബില്യന്‍ ഡോളറിന് വില്‍ക്കാനൊരുങ്ങി നില്‍ക്കെയാണ് പഴയ കടുംപിടിത്തം ഒഴിവാക്കി ജനപ്രിയ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലേക്ക് മാറാന്‍ തയ്യാറായത്.
100 ഡോളറില്‍ താഴെ വിലയുള്ള ഫോണുകളുടെ വിപണി, വിലകൂടിയ ഫോണുകളുടെ വിപണിയേക്കാള്‍ നാലിരട്ടി വേഗത്തില്‍ വളരുന്ന സാഹചര്യത്തിലാണ് മാറ്റത്തിനു തയ്യാറായതെന്ന് നോക്കിയ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ എലോപ് പറഞ്ഞു. ലോകത്ത് വില്‍ക്കപ്പെടുന്ന ഓരോ അഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലും നാലെണ്ണം ആന്‍ഡ്രോയ്ഡാണെന്നാണ് കണക്ക്. രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ആപ്പിളിന്റെ ഫോണുകളാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണുള്ളത്.
ആന്‍ഡ്രോയ്ഡിന്റെ ഓപണ്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നതിനാല്‍ നോക്കിയ ഗൂഗ്‌ളിന്റെ സേവനങ്ങളെയോ ഗൂഗ്ള്‍ ആപ്പിനെയോ ആശ്രയിക്കില്ല. പകരം നോക്കിയ സ്വന്തം ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കും. ആപ്പിക്കേഷനുകള്‍ നോക്കിയയുടെ ആപ്പ് സ്റ്റോറിലും മറ്റ് ആപ്പ് സ്റ്റോറുകളിലും ലഭ്യമാവും. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നു വ്യത്യസ്തമാണ് നോക്കിയ എക്‌സ് സീരീസിന്റെ ഇന്റര്‍ഫേസ്.
ലൂമിയ, ആഷ ഇന്റര്‍ഫേസുകളോടാണ് ഇതിനു സാമ്യം. നാലിഞ്ചു വലുപ്പമുള്ള സ്‌ക്രീനോടുകൂടിയ നോക്കിയ എക്‌സ് ഉടന്‍ വിപണിയില്‍ ലഭ്യമാവും. എക്‌സ് പ്രസ് മെമ്മറി ശേഷി കൂടിയവയാണ്. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ ഉള്ള ഫോണാണ് എക്‌സ്.എല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment