അബ്‌ഖൈഖ്: നിര്‍മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ജലപദ്ധതിയുടെ പൈപ്പിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു. അല്‍ഖോബാറില്‍ നിന്നു ജുബൈലിലേക്കു വെള്ളമെത്തിക്കുന്നതിനു പൈപ്പിടുന്ന അംസികോ കമ്പനിയിലെ തൊഴിലാളികളായ കൊല്ലം പുതിയ മൂക്കനഴികം പരവൂര്‍ തെക്കും ഭാഗം പരേതനായ ബഷീറിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (36), കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയിലെ വസന്തഷെട്ടി എന്നിവരാണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. പൈപ്പു ഘടിപ്പിക്കുന്ന ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ ഫിറ്റിങ് പരിശോധിക്കുന്നതിനുള്ള എക്‌സ്‌റേ ടെസ്റ്റിനു പൈപ്പിനകത്തു കയറിയതായിരുന്നു. വലിയ സിമന്റ് പൈപ്പിനകത്ത് കൊടുംചൂടില്‍ രൂപപ്പെട്ട വാതകം മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടു.
പൈപ്പിനകത്ത് ആദ്യം ഫൈസലും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഒരാള്‍ പുറത്തുവന്നു. അതിനു പിറകെ ഷെട്ടി അകത്തുപോയി. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് മറ്റുള്ളവരും പൈപ്പിനകത്തേക്കു കടക്കാന്‍ നോക്കിയെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ പിന്മാറി റെഡ്ക്രസന്റിനെ വിവരമറിയിക്കുകയായിരുന്നു.
പൈപ്പിനകത്തു ആളുകള്‍ കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ റെഡ് ക്രസന്റ് ടീം അകത്തു കുടുങ്ങിയ രണ്ടു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് വക്താവ് ഫഹ്ദ് അല്‍ ഗാമിദി അറിയിച്ചു. വൈകിട്ട് ഒമ്പതോടെ പുറത്തെടുത്ത മൃതദേഹങ്ങള്‍ അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
പരേതയായ റജീനബീവിയാണ് മരിച്ച ഫൈസലിന്റെ മാതാവ്. ഭാര്യ സുമയ്യ. ആയിശ ബീവി എന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്.
സഹോദരങ്ങള്‍: നാസിമുദ്ദീന്‍ (ദമ്മാം), ഹല്ലാജ് ബഷീര്‍ (ജിദ്ദ സനാഇയ്യ), മെഹറുന്നിസ. മൂന്നു മാസം മുമ്പാണ് ടെക്‌നിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഈ കമ്പനിയില്‍ ഫൈസല്‍ ജോലിയില്‍ പ്രവേശിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.


No comments:
Post a Comment