മംഗലാപുരം: ഉള്ളാള്‍ സംഘര്‍ഷത്തില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ഒരു വിഭാഗം ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
ഉള്ളാളിലെ രണ്ടും അഞ്ചും വാര്‍ഡിലുള്ളവരാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.
കോടിയില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. കോടി ബദരിയ ജുമാമസ്ജിദ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി അബ്ദുള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഞ്ഞൂറിലേറെ ആളുകള്‍ പങ്കെടുത്തു.
കോടിയില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. കോടി ബദരിയ ജുമാമസ്ജിദ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി അബ്ദുള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഞ്ഞൂറിലേറെ ആളുകള്‍ പങ്കെടുത്തു.
ഇരു സമുദായങ്ങളും സൗഹാര്‍ദപരമായി ജീവിച്ചിരുന്ന നാടായിരുന്നു ഉള്ളാളെന്നും ചില സമൂഹവിരുദ്ധ ശക്തികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും യോഗം അഭിപ്രായപ്പെട്ടു. എന്നാല്‍, നിരപരാധികളായ ചിലരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവാത്ത രാഷ്ട്രീയക്കാരെ ഒരു പാഠം പഠിപ്പിക്കുകയാണ് ബഹിഷ്‌കരണത്തിന്റെ ലക്ഷ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു.

No comments:
Post a Comment