കാസര്‍കോട്: തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെത്തിയ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലയിലെ സുന്നി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രി നേതാക്കളുമായി സംസാരിച്ചത്.
എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുില്‍ ഖാദിര്‍ സഅദി,എസ്.എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് ശഹീര്‍ ബുഖാരി, നാസര്‍ ബന്താട് തുടങ്ങിയവരുമായാണ് മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയത്.
ജില്ലയിലെ വിവിധ മഹല്ലുകളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ ഇരയാകുന്ന സുന്നി പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ളതായി നേതാക്കള്‍ മുഖ്യ മന്ത്രിയെ അറിയിച്ചു. ഭരണപക്ഷത്തെ ചിലര്‍ അക്രമികളെ സഹായിക്കുന്നതായും ചില സ്ഥലങ്ങളില്‍ പോലീസ് പക്ഷപാതമായി പെരുമാറുന്നതായും നേതാക്കള്‍ പറഞ്ഞു.
പോലീസ് നീതി നടപ്പിലാക്കുമെന്നും നിഷ്പക്ഷത ഉറപ്പാക്കുമെന്നും മുഖ്യ മന്ത്രി നേതാക്കള്‍ക്കു ഉറപ്പ് നല്‍കി. നിരപരാധികളെ ക്രൂശിക്കുന്ന നിലപാട് ഉണ്ടാകില്ല. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യ മന്ത്രി സുന്നി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.



No comments:
Post a Comment