Latest News

മാതാപിതാക്കള്‍ മയക്കുമരുന്നു കഴിച്ച പാത്രത്തില്‍ പാല്‍ കുടിച്ച കുഞ്ഞ് മരിച്ചു

ലണ്ടന്‍: മയക്കുമരുന്നിന് അടിമപ്പെട്ട മാതാപിതാക്കള്‍ ഉപയോഗിച്ച പാത്രത്തില്‍ രണ്ടുവയസ്സുകാരിക്കു പാല്‍ നല്‍കി. മരുന്ന് കലര്‍ന്ന പാല്‍ ഉള്ളിലെത്തിയ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ ബാരി ജോണ്‍സ്(41), മൈക്കള്‍ കിങ്(29) എന്നിവരെ അറസ്റ്റ്‌ചെയ്തു. 

ചൊവ്വാഴ്ച ബ്രിട്ടനിലെ ബ്ലാക്പൂളിലാണു സംഭവം നടന്നത്. ദമ്പതികള്‍ മെത്തഡോണ്‍ കഴിച്ച ശേഷം അതേ പാത്രത്തില്‍ കുഞ്ഞിനും പാല്‍ നല്‍കുകയായിരുന്നു. പാല്‍ കുടിച്ചയുടന്‍ രണ്ടുവയസ്സുള്ള സോഫി ജോണ്‍സിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കുഞ്ഞിനെ വിശദപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് മരണകാരണം മയക്കുമരുന്ന് ഉള്ളില്‍ ചെന്നതാണെന്നു വ്യക്തമായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും മയക്കുമരുന്ന് ഉപയോഗിച്ചതിനും ദമ്പതികള്‍ക്കെതിരേ കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.