ചാലക്കുടി: ബാംഗളൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അഹാബ് ഇബ്രാഹിമിനെ ക്രൂരമായ റാഗിംഗിന് ഇരയാക്കി കൊലപ്പെടുത്തിയത് ഉന്നതരുടെ മക്കളാണെന്ന് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ragging, College, Student, Murder.
ബാംഗളൂരില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തതിന്റെ പിന്നില്‍ ഉന്നത സ്വാധീനമാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. കോളജിലെ വിദ്യാര്‍ഥികള്‍ ഈ സംഘത്തെ ഭയന്നാണ് പഠിച്ചിരുന്നത്. ഇവര്‍ കോളജില്‍ എന്ത് അക്രമം നടത്തിയാലും ആരും പ്രതികരിക്കാറില്ല.
അഹാബ് ഇബ്രാഹിമിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബാംഗളൂരില്‍നിന്നും എത്തിയ വിദ്യാര്‍ഥികള്‍ക്ക് സംഭവത്തെകുറിച്ച് പറയുമ്പോഴും ഭയാശങ്കകള്‍ ഉണ്ടായിരുന്നു. അഹാബ് ഇബ്രാഹിമിനെ പിടിച്ചുകൊണ്ടുപോയി ആക്രമിച്ചത് വിദ്യാര്‍ഥികളുടെ കണ്‍മുമ്പില്‍വച്ചാണെങ്കിലും സംഘത്തില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നതെന്ന് ആരും വ്യക്തമായി പറയുന്നില്ല. കോളജിന്റെ പുറത്തു താമസിക്കുന്ന വിദ്യാര്‍ഥികളെയും റാഗ് ചെയ്യാറുണ്ടെന്നും, മറ്റു വിദ്യാര്‍ഥികളെ ബലമായി ലഹരിമരുന്നു കഴിപ്പിക്കാറുണ്ടെന്നും സൂചനയുണ്ട്.
അതേസമയം അഹാബ് ഇബ്രാഹിം ക്രൂരമായ റാഗിംഗിനിരയായി മരിക്കാനിടയാക്കിയത് കുറ്റവാളിയായ ഒരു വിദ്യാര്‍ഥിയുടെ പ്രതികാരമെന്നു സൂചന. മുമ്പ് റാഗ് ചെയ്തതിന്റെ പേരില്‍ കോളജില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥി വീണ്ടും നടത്തിയ ആക്രമണത്തിലാണ് അഹാബിനു ഗുരുതരമായ പരിക്കേറ്റതെന്നു ബാംഗളൂരില്‍ അഹാബിനൊപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് അഹാബിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതിനെതുടര്‍ന്ന് അഹാബ് പ്രിന്‍സിപ്പലിനു പരാതി നല്കുകയും ഒരു വിദ്യാര്‍ഥിയെ കോളജില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണാഘോഷത്തിനിടെ മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്നിരുന്ന അഹാബിനെ ഒരു സീനിയര്‍ വിദ്യാര്‍ഥി തോളില്‍ കൈയിട്ടു കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവത്രെ. അഹാബിനെ കുറേ ദൂരെ മാറ്റിനിര്‍ത്തിയശേഷം പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
തലയ്ക്ക് അടിയേറ്റു തളര്‍ന്നുവീണ അഹാബിനെ മറ്റു വിദ്യാര്‍ഥികള്‍ ഓട്ടോയില്‍ കയറ്റിയാണ് മുറിയിലേക്കു കൊണ്ടുപോയത്. തലയ്ക്കു മുറിവേറ്റിരുന്നില്ല. തലവേദന കൂടിയപ്പോള്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. എന്നാല്‍ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞ് മരുന്നു നല്കി പറഞ്ഞയയ്ക്കുകയായിരുന്നു. പരാതി നല്കാമെന്നു മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും അഹാബ് സമ്മതിച്ചില്ല.
ഭയംകൊണ്ടാണ് റാഗിംഗ് നടന്ന കാര്യവും തലയ്ക്ക് അടിയേറ്റ കാര്യവും ആരോടും പറയാതിരുന്നത്. പിന്നീട് ഇടയ്ക്കിടെ തലവേദനയുണ്ടെന്ന് അഹാബ് പറയുമായിരുന്നെന്നു കൂട്ടുകാര്‍ പറഞ്ഞു. ജനുവരി 27 നു രാവിലെ ബാത്ത് റൂമില്‍ പോയ അഹാബ് കുറേസമയം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. മറ്റു വിദ്യാര്‍ഥികള്‍ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. വെന്റിലേറ്ററിലൂടെ നോക്കിയപ്പോള്‍ കമിഴ്ന്നുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടനേ വാതില്‍ ചവിട്ടിത്തുറന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. പിന്നീടു മരിക്കുംവരെ അഹാബിനു ബോധം തെളിഞ്ഞിട്ടില്ല.

No comments:
Post a Comment