വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍വരെ വിള്ളലുണ്ടാക്കിയ ദേവയാനി ഖൊബ്രഗഡെ കേസില്‍ ദേവയാനിക്കെതിരെ അമേരിക്കയില്‍ കേസ് നല്‍കിയ സംഗീതഫിലിപ്പ് റിച്ചാര്‍ഡ് ദമ്പതികള്‍ വിവാഹമോചനത്തിലേക്കെന്ന് റിപ്പോര്‍ട്ട്.
വിവാഹ മോചനത്തിന് ദേവയാനി കേസുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ദേവയാനിക്കെതിരെ കേസ് നല്‍കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. വിവാഹ മോചനത്തിന് ഭര്‍ത്താവ് ഫിലിപ്പ് അമേരിക്കയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സംഗീതയുമായി ഒത്തുപോകുന്നത് പ്രയാസമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയിലെ മൊസാംബിക് എംബസിയില്‍ ഡ്രൈവറായിരുന്നു ഫിലിപ്പ്. ഇവരുടെ രണ്ടു മക്കളും ഇപ്പോള്‍ അമേരിക്കയിലാണ്.
അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖൊബ്രഗഡെയുടെ ജോലിക്കാരിയായിരുന്നു മലയാളിയായ സംഗീത. വീട്ടുജോലിക്കാരിക്ക് ലഭിക്കേണ്ട ശമ്പളം തനിക്ക് ലഭിക്കുന്നില്ലെന്നു കാട്ടിയാണ് ഇവര്‍ ദേവയാനിക്കെതിരെ കേസ് നല്‍കിയത്. കേസിനെ തുടര്‍ന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും, തുടര്‍ന്ന് നയതന്ത്ര പരിരക്ഷ വര്‍ദ്ധിപ്പിച്ച് നിയമപ്രകാരം തന്നെ ദേവയാനിയെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devayani Case, Sangeetha, Husband, Court, Divers.

No comments:
Post a Comment