കുളത്തൂപ്പുഴ: പരീക്ഷയെഴുതാനെത്തിയ ഒമ്പതാം ക്ലാസുകാരിയെ സ്‌കൂളില്‍വച്ച് ചുംബിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഗവ.എച്ച്.എസിലെ അദ്ധ്യാപകനായ ഷാനവാസ് (44) ആണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ പതിമൂന്നുകാരി മുകള്‍ നിലയിലേക്ക് സ്‌റ്റെയര്‍കെയ്‌സ് കയറി പോകുമ്പോള്‍ താഴേക്ക് ഇറങ്ങി വരികയായിരുന്ന ഷാനവാസ് കുട്ടിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി.

പെണ്‍കുട്ടി ബഹളം കൂട്ടി സ്‌കൂളിലെ മറ്റ് കുട്ടികളെയും അദ്ധ്യാപകരെയും വിവരം ധരിപ്പിച്ചു. വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്‌റ്റെയര്‍ കെയ്‌സ് ഇറങ്ങിവരുന്നതിനിടെ കാലിടറി വീഴാന്‍ പോയ താന്‍ പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടിയതാണെന്നാണ് അദ്ധ്യാപകന്റെ മൊഴി. അറസ്റ്റിലായ അദ്ധ്യാപകനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment