പനജി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ സഞ്ചാരിക്ക് ഗോവയില്‍ വച്ച് ക്രൂരമായ മര്‍ദ്ദനം. ഒരു അമ്പലത്തിലെ മണിയടിച്ചതിനാണ് ഗ്രാമീണര്‍ സംഘം ചേര്‍ന്ന് യാത്രക്കാരനായ സെര്‍ജി ബോഗ്ഡനോവ്(28) എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
ഇന്ത്യയിലെ സുന്ദര ഗ്രാമങ്ങളെ കുറിച്ചറിഞ്ഞായിരുന്നു സെര്‍ജി സഞ്ചാരത്തിനായി ഇവിടെയെത്തിയത്. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ശേഷം ഗോവയിലെത്തിയ സെര്‍ജി ഒരു തീരദേശ ഗ്രാമം നടന്നു സഞ്ചരിക്കുന്നതിനിടെയാണ് അമ്പലത്തില്‍ പ്രവേശിക്കുന്നത്. അമ്പലത്തിന്റെ ചില ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്നു കൂറ്റന്‍ മണി അടിച്ചു.
ദുരന്തങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന മണി മുഴങ്ങിയതോടെ ഗ്രാമീണര്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തി. മണിമുഴക്കിയത് വിദേശ സഞ്ചാരിയാണെന്ന് അറിഞ്ഞതോടെ ഗ്രാമീണര്‍ അയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സെര്‍ജിയുടെ മുഖത്തിന്റെ ഒരുവശത്ത് ഗുരുതരമായ പരിക്കുകളേറ്റു. അടുത്തുള്ള ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതായി സെര്‍ജി പറയുന്നു.
മര്‍ദ്ദനത്തിനിടയില്‍ സെര്‍ജിയയ്ക്ക് ബാഗും പണവും നഷ്ടപ്പെട്ടു. തിരിച്ച് നാട്ടിലേയ്ക്ക് പോകാനാകാതെ വിഷമിച്ചിരിക്കുകയാണ് അദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിനു സംഭവം അറിയിച്ചുകൊണ്ട് മെയില്‍ അയച്ചിട്ടുണ്ട്. മുംബൈയിലെ റഷ്യന്‍ എംബസ്സിയെയും സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് സെര്‍ജിയ ഇപ്പോള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Rassian Tourist.

No comments:
Post a Comment