Latest News

ദമ്പതികളെ വനപാലകര്‍ സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ചു

മാനന്തവാടി: വൈദ്യനെ കാണാനായായി പോയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് വനപാലകര്‍ മര്‍ദ്ദിച്ചതായി പരാതി. കൊട്ടിയൂര്‍ ചപ്പമല സ്വദേശി ചക്കാലപറമ്പില്‍ മനോജിനെയും ഭാര്യ ഷീബയെയുമാണ് തലപ്പുഴ 44ല്‍വെച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും വഴിയില്‍ മൂത്രമൊഴിക്കാനായി നിര്‍ത്തിയപ്പോഴാണ് അത് വഴിപോവുകയായിരുന്ന രണ്ടംഗ വനപാലകര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അനാശാസ്യത്തിന് വന്നതാണെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

തങ്ങള്‍ ചികിത്സക്ക് പോവുകയാണെന്നും ദമ്പതികളാണെന്നും ഇവരോട് പറഞ്ഞെങ്കിലും ഇത് കൂട്ടാക്കാതെ വീണ്ടും അഞ്ച് ആളുകളെക്കൂടി വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ ഏഴ് പേരും ചേര്‍ന്ന് ഒരു മണിക്കൂറോളം ദമ്പതികളെ തടഞ്ഞുവെച്ചു.

പട്രോളിങ് നടത്തുകയായിരുന്ന തലപ്പുഴ പൊലീസ് സ്ഥലത്തെത്തുകയും ഇവരോട് വിവരങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് ദമ്പതികള്‍ ആണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇടപെട്ട് മോചിപ്പിക്കുകയുമായിരുന്നു.

വനപാലകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പരിക്കേറ്റ ഷീബ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മനുഷ്യാവകാശ കമീഷനുള്‍പ്പെടെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Couple, Attack, Police, case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.