കണ്ണൂര്‍: ഇന്ത്യയുടെ നെഞ്ചിലെ മുറിവായ ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബുദ്ദീന്‍ അന്‍സാരിയും കലാപത്തില്‍ പങ്കെടുത്ത അശോക് മോച്ചിയും തളിപ്പറമ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വേദിയില്‍ സംഗമിച്ചു. 18 സാംസ്‌കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം’ സെമിനാറിലാണ് ഇരുവരും ഒന്നിച്ചത്.
പരിപാടി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി. കെ. ഹംസ ഉദ്ഘാടനം ചെയ്തു. മോഡിയെ തടുക്കാന്‍ കോണ്‍ഗ്രസ്സ്, ലീഗ് തന്നെ വേണം എന്ന് പറയുന്നവര്‍ക്ക് എന്തേ ഗുജറാത്തില്‍ തടുക്കാന്‍ കഴിയാതിരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടികെ ഹംസ ചോദിച്ചു.
ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദീന്‍ അന്‍സാരിയെയും വേട്ടക്കാരനായ അശോക് മോച്ചിയെയും ഇന്ത്യയില്‍ തന്നെ ആദ്യമായി തളിപ്പറമ്പില്‍ ഒന്നിച്ചിരുത്താന്‍ മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് തലക്ക് വെളിവുണ്ടോ, ഇതാണ് പ്രധാന മന്ത്രിയെങ്കില്‍ നമ്മുടെ കാര്യം പോക്കാണ്. കേരളത്തില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ നമ്മുടെ മുന്നണി തന്നെ വരണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളിപ്പറമ്പ എം.എല്‍. എ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ചിന്ത പബ്ലിഷേഴ്‌സ് ഇറക്കിയ ‘ഞാന്‍ കുത്തുബ്ദീന്‍ അന്‍സാരി’ എന്ന കുത്തുബ്ദീന്‍ അന്‍സാരിയുടെ ആത്മകഥ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയില്‍ പി ജയരാജനില്‍നിന്ന് സി. യു. കണ്ണന്റെ മക്കള്‍ ഏറ്റു വാങ്ങി.
ചടങ്ങില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയും സംസാരിച്ചു. ഹിന്ദു സഹോദരങ്ങള്‍ക്ക് എന്റെ നമസ്‌കാരം എന്നു പറഞ്ഞാണ് അദ്ദേഹം വേദിയിലെത്തിയത്. ഞാന്‍ കേരളത്തില്‍ ഇന്നലെയാണ് എത്തിയത്. എത്തിയത് മുതല്‍ എന്നെ കാണാന്‍ നിരവധിപേര്‍ വന്നു. എന്നാല്‍ അതില്‍ ഹിന്ദു ആര് മുസ്ലിം ആര് എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. എല്ലാവരും മനുഷ്യരായിരുന്നു. അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gujarath, Thaliparamba

No comments:
Post a Comment