Latest News

നരേന്ദ്രമോഡി മതേതര ഭാരതത്തിന് അപമാനം : രമേശ് ചെന്നിത്തല

നീലേശ്വരം : വര്‍ക്ഷീയ കലാപത്തിന് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി വോട്ടുചോദിക്കുന്ന ബി.ജെ.പി മതേതരജനാധിപത്യത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ആപല്‍ക്കരമാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖിന്റെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം തല പ്രചാരണ പരിപാടികള്‍ നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിന് ഇറങ്ങും മുന്‍പേ തന്നെ ആയുധം വച്ച് കീഴടങ്ങിയ മുന്നണിയാണ് ഇടതുമുന്നണിയെന്നും, ദേശീയതലത്തില്‍ നേരത്തെത്തന്നെ പ്രസകതി നഷ്ടപ്പെട്ട സി.പി.ഐ.എമ്മിന്റെ തകര്‍ച്ച ഈ തിരഞ്ഞെടുപ്പോടു പൂര്‍ത്തിയാകുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരം നിലനിര്‍ത്താന്‍ ടി.പി.കേസില്‍ തന്റെ നിലപാടുകളെ മാറ്റി വി.എസ്.അച്ച്യുതാനന്ദന്‍ പിണറായി വിജയനുമുമ്പില്‍ ഭീരുവിനെപ്പോലെ കീഴടങ്ങി. വി.എസിന്റെ ഈ നിലപാടുമാറ്റം കൊണ്ടൊന്നും ടി.പി. വധത്തിലെ സി.പി.എമ്മിന്റെ പങ്ക് മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യു.ഡി.എഫ് ചെയര്‍മാന്‍ റഫീഖ് കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. അഡ്വ സി.കെ. ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, കെ. നീലകണ്ഠന്‍, കെ. വെളുത്തമ്പു, പി.ഗംഗാധരന്‍ നായര്‍, കരിമ്പില്‍ കൃഷ്ണന്‍, സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖ്, പി.കെ.ഫൈസന്‍, അഡ്വ: കെ.കെ.രാജേന്ദ്രന്‍, എ.ജി.സി ബഷീര്‍, കെ.വി.ഗംഗാധരന്‍, സി.പി.കൃഷ്ണന്‍, വി.കെ.പി. ഹമീദലി, പി.സി.രാജേന്ദ്രന്‍, ഗീരീഷ് കുന്നത്ത്, വി.കെ ബാവ, കുഞ്ഞിക്കണ്ണന്‍, ബി.പി.പ്രദീപ്കുമാര്‍, അഡ്വ: ശ്രീജിത്ത് മാടക്കല്‍, പി. രാമചന്ദ്രന്‍, മുങ്ങത്ത് സുകുമാരന്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

പെരിയയില്‍ നടന്ന പൊതുയോഗം സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.എസ്. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സി.കെ ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, കെ. നീലകണ്്ഠന്‍, പി. ഗംഗാധരന്‍ നായര്‍, ബഷീര്‍ വെള്ളിക്കോത്ത്, എന്‍.എസ്.യു.ഐ അഖിലേന്ത്യാ കമ്മിറ്റി അംഗം ഷറഫുന്നീസ കരോളി, അഡ്വ: എം.സി.ജോസ്, എ.ഗോവിന്ദന്‍ നായര്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, എ.ഹമീദ് ഹാജി, ബഷാര്‍ വെള്ളിക്കോത്ത്, കാപ്പില്‍ പാഷ, പാദൂര്‍ കുഞ്ഞാമു ഹാജി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, പി. രാമകൃഷ്ണന്‍, സി.കെ അരവിന്ദന്‍, രാജന്‍ പെരിയ എന്നിവര്‍ സംസാരിച്ചു.

പരപ്പയില്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു.വി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ: സി.കെ ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, കെ. നീലകണ്്ഠന്‍, പി. ഗംഗാധരന്‍ നായര്‍, ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ: കെ.കെ നാരായണന്‍, സോമി മാത്യു, മാത്യു മാസ്റ്റര്‍, മീനാക്ഷി ബാലകൃഷ്ണന്‍, ബാബു കോഹിന്നൂര്‍, സി.വി ഗോപകുമാര്‍ സ്വാഗതവും, കെ.പി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ജില്ലാ യു.ഡി.എഫ് ചെയര്‍മാനുമായ ചെര്‍ക്കളം അബ്ദുള്ളയെ സന്ദര്‍ശിച്ചു. അഡ്വ: സി.കെ. ശ്രീധരന്‍, കെ.നീലകണ്ഠന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.