Latest News

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കും

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്, സീനിയര്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, രണ്ട് സായുധപോലീസുകാര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡുകളെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമിച്ചത്. 

ഹോസ്ദൂര്‍ഗ്ഗ് , വെളളരിക്കുണ്ട് താലൂക്കുകളില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ൈവ.എം.സി സുകുമാരന്‍ (എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ) കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി.കെ. ചന്ദ്രന്‍ (എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്) എന്നിവരുടെ നേതൃത്വത്തിലാണ് ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. 

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ അനധികൃത പണമിടപാട്, മദ്യവില്പന, വോട്ടര്‍മാരെ സ്വാധീനിക്കാനുളള മറ്റുമാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം സ്‌ക്വാഡ് കണ്ടെത്തും. ഫ്‌ളയിങ്ങ് സ്‌ക്വാഡംഗങ്ങള്‍ക്ക് കളക്ടറേറ്റില്‍ ഈ മാസം 14ന് രാവിലെ 11 ന് പരിശീലനം നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.