Latest News

എനര്‍ജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് ഡോക്ടര്‍മാര്‍

റിയാദ്: എനര്‍ജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും അവയുടെ ഉപയോഗം പരമാവധി കുറക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നും കരളിനെ പ്രതികൂലമായി ബാധിക്കുമെന്നും വൃക്കയില്‍ കല്ലിന് കാരണമാകുമെന്നും അമീര്‍ സല്‍മാന്‍ മെഡിക്കല്‍ സെന്റര്‍ ഹൃദ്രോഗ വിഭാഗത്തിലെ ഡോ. അബ്ദുല്‍ അസീസ് അല്‍ഗാംദി പറഞ്ഞു.

എനര്‍ജി ഡ്രിങ്കുകളെകുറിച്ചുള്ള പരസ്യങ്ങള്‍ മിക്കതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശരീരഭാരം വര്‍ധിക്കുന്നതിനും ഉപ്പിന്റെ അംശം ശരീരത്തില്‍ കൂടുന്നതിനും ഇത് കാരണമാകും. ഇത്തരം ഡ്രിങ്കുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
എനര്‍ജി ഡ്രിങ്ക് കുടിക്കുന്നവരില്‍ കിതപ്പ് വര്‍ധിച്ചുവരുന്നതായും ഹൃദ്രോഗത്തിന് കാരണമായി മരണം വരെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്‍തോതില്‍ കഫീന്‍ അടങ്ങിയതിനാല്‍ ദഹനപ്രക്രിയ താളം തെറ്റുമെന്നും കരളിനും വൃക്കക്കും തകരാറ് സംഭവിക്കുമെന്നും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനിടയാക്കുമെന്നും കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇബ്തിസാം ബഖ്ശ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.