Latest News

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ഇ.വിഷന്‍ ആദരിച്ചു

കാസര്‍കോട്: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ഇ.വിഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ഉപഹാരം നല്‍കി ആദരിച്ചു. ചന്ദ്രിക സീനിയര്‍ റിപ്പോര്‍ട്ടര്‍ അബ്ദുല്ല കുഞ്ഞി ഉദുമ, യുവജന കമ്മിഷന്‍ അംഗം ഖാദര്‍ മാന്യ, അണങ്കൂരെ പുള്ളറെ കണ്ടിന എന്ന വെസ്റ്റേണ്‍ മ്യൂസിക്കിലൂടെ സൈബര്‍ മേഖലയില്‍ ശ്രദ്ധേയനായ ഷാഹിദ് അണങ്കൂര്‍ എന്നിവരെയാണ് ആദരിച്ചത്.

മാപ്പ് എഡ്യുക്കേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഹ്മാന്‍ ഉപഹാരം വിതരണം ചെയ്തു. ഇ.വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷെമീല്‍ സ്വാഗതം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകന്‍ എബി കുട്ടിയാനം മുഖ്യപ്രഭാഷണം നടത്തി. ഖയ്യും മാന്യ പ്രതിഭകളെ പരിചയപ്പെടുത്തി. തന്‍സീര്‍ പടഌ അഷറഫ് നാല്‍ത്തടുക്ക, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷറഫ് ബോവിക്കാനം, മൊയ്തു വിസ്ഡം സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.